നോട്ടുകള്‍ അസാധുവാക്കല്‍: രാജ്യസഭയില്‍ പ്രതിപക്ഷവും സര്‍ക്കാര്‍ പ്രതിനിധികളും കൊമ്പു കോര്‍ത്തു
500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
ന്യൂഡൽഹി: 500, 1000 രൂപയുടെ നോട്ടുകൾ പിൻവലിച്ച നടപടിയിൽ പ്രതിഷേധിച്ച് പാർലമെന്‍റിന്‍റെ ഇരുസഭകളും സ്തംഭിച്ചു. വിഷയത്തിൽ അടിയന്തിര പ്രമേയത്തിന് സ്പീക്കർ അനുമതി നിഷേധിച്ചതിൽ പ്രതിഷേധിച്ചാണ് പ്രതിപക്ഷം ഇരുസഭകളും സ്തംഭിപ്പിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദി നേരിട്ട് മറുപടി നൽകണമെന്നും പ്രതിപക്ഷ കക്ഷികൾ ആവശ്യപ്പെട്ടു.
ആദ്യം 11.30 വരെയാണ് രാജ്യസഭ നിർത്തിവച്ചത്. രണ്ടാമത് ചേർന്നപ്പോൾ വീണ്ടും ബഹളം തുടരുകയായിരുന്നു. ഇതോടെ, വീണ്ടും രാജ്യസഭ നിർത്തിവച്ചു.ലോക്‌സഭയില്‍ നടപടികള്‍ ആരംഭിച്ചപ്പോള്‍ തന്നെ പ്രതിപക്ഷ അംഗങ്ങള്‍ ഇരിപ്പിടങ്ങളില്‍ നിന്നും എഴുന്നേറ്റ് പതിഷേധം തുടങ്ങി. വോട്ടെടുപ്പോടെയുള്ള ചര്‍ച്ച വേണമെന്നും പ്രധാനമന്ത്രി സഭയില്‍ ഹാജരായി വിഷയത്തില്‍ വിശദീകരണം നല്‍കണമെന്നും പ്രതിപക്ഷ നേതാവ് മല്ലിഖാര്‍ജുന ഖാര്‍ഗെ ആവശ്യപ്പെട്ടു.
രാജ്യസഭയില്‍ ചര്‍ച്ച തുടങ്ങിയെങ്കിലും പ്രധാനമന്ത്രി സഭയില്‍ ഹാജാരാകാത്തതില്‍ പ്രതിഷേധിച്ച് പ്രതിപക്ഷം സഭാ നടപടികള്‍ തടസപ്പെടുത്തുകയായിരുന്നു. എന്തുകൊണ്ടാണ് പ്രധാനമന്ത്രി സഭയില്‍ ഹാജരാകാത്തത് എന്നായിരുന്നു പ്രതിപക്ഷത്തിന്‍റെ ചോദ്യം.
അതേസമയം, കഴിഞ്ഞ ദിവസം കോൺഗ്രസ് നേതാവ് ഗുലാം നബി ആസാദ് നടത്തിയ വിവാദ പ്രസ്താവന ദേശവിരുദ്ധമാണെന്നും ഇത് പിൻവലിച്ച് കോൺഗ്രസ് മാപ്പുപറയണമെന്നു ബിജെപി നേതാവ് മുക്താർ അബ്ബാസ് നഖ്‌വി ആവശ്യപ്പെട്ടു.
നോട്ട് അസാധുവാക്കലിനെ പാക്കിസ്ഥാൻ നടത്തിയ ഉറി ഭീകരാക്രമണവുമായി താരതമ്യം ചെയ്തായിരുന്നു ഗുലാം നബി ആസാദിന്‍റെ ലോക്സഭയിലെ പരാമർശം. രൂക്ഷമായ വാഗ്യാദങ്ങൾക്കൊടുവിൽ സഭ ഇന്നത്തേക്ക് പിരിഞ്ഞതായി സ്പീക്കർ അറിയിക്കുകയായിരുന്നു.