അഹമ്മദാബാദ്: പിന്‍വലിച്ച നോട്ടുകള്‍ മാറിവാങ്ങാനായി നരേന്ദ്ര മോദിയുടെ അമ്മ ഹീരാബെന്‍ ബാങ്കിലെത്തി. പ്രായത്തിന്‍റെ അവശതകള്‍ അവഗണിച്ചാണ് 95കാരിയായ ഹീരാബെന്‍ ബന്ധുകള്‍ക്കൊപ്പം ഗുജറാത്തിലെ ഗാന്ധിനഗറിലുള്ള ബാങ്കിലെത്തിയത്. നോട്ടുകൾ മാറ്റിവാങ്ങിയ ശേഷം പുറത്തേക്കിറങ്ങിയ അവർ തനിക്ക് ലഭിച്ച 2000ന്‍റെ നോട്ടുകൾ മാധ്യമങ്ങളെ കാണിക്കുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING


അസാധുവാക്കിയ 500 രൂപയുടെ 9 നോട്ടുകളുമായാണ് ഹീരാബെൻ ബാങ്കിൽ എത്തിയത്. 4,500 രൂപ മാറ്റി വാങ്ങുകയും ചെയ്തു. വീല്‍ചെയറിലെത്തിയ ബെന്‍ ബാങ്കില്‍ എത്തിയതിനു ശേഷം ക്യൂവില്‍ നിന്നാണ് പണം മാറ്റിവാങ്ങിയത്.