നോട്ടുനിരോധനം കേന്ദ്ര സര്‍ക്കാര്‍ കെട്ടിയേല്‍പ്പിച്ച വിനാശകരമായ നയം - മന്‍മോഹന്‍ സിംഗ്
മോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തെ കണക്കറ്റു വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. നോട്ടുനിരോധനം മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒരു നയമാണ്, ഇതുപോലുള്ള നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുക മാത്രമേ ചെയ്യൂ, ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ ബിസിനസ്സുകാർ, പ്രൊഫഷണലുകൾ, വ്യാപാരികൾ തുടങ്ങിയവരുമായി സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
അഹമ്മദാബാദ്: മോദി സര്‍ക്കാര്‍ നടത്തിയ നോട്ട് നിരോധനത്തെ കണക്കറ്റു വിമര്‍ശിച്ച് മുന്‍ പ്രധാനമന്ത്രിയും സാമ്പത്തിക വിദഗ്ധനുമായ മന്‍മോഹന്‍ സിംഗ്. നോട്ടുനിരോധനം മോദി സര്‍ക്കാര്‍ അടിച്ചേല്‍പ്പിച്ച ഒരു നയമാണ്, ഇതുപോലുള്ള നയങ്ങള്‍ രാജ്യത്തെ സാമ്പത്തിക വ്യവസ്ഥയെ തകര്‍ക്കുക മാത്രമേ ചെയ്യൂ, ഗുജറാത്ത് തെരഞ്ഞെടുപ്പിനോടനുബന്ധിച്ച് നടന്ന ഒരു ചടങ്ങില്‍ ബിസിനസ്സുകാർ, പ്രൊഫഷണലുകൾ, വ്യാപാരികൾ തുടങ്ങിയവരുമായി സംസാരിക്കവേ ആണ് അദ്ദേഹം ഇപ്രകാരം അഭിപ്രായപ്പെട്ടത്.
രാജ്യത്തെ 86% നോട്ടുകള്‍ പിന്‍വലിക്കുന്നത്, പണമില്ലാത്ത സമ്പദ് വ്യവസ്ഥ പ്രോത്സാഹിപ്പിക്കുന്നതുള്ള വഴിയല്ല, നോട്ട് നിരോധനത്തെ വളരെ തയ്യാറെടുപ്പോടെ നടത്തിയ കൊള്ളയായി കാണാന്‍ കഴിയൂ, അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഇന്ത്യന്‍ സമ്പദ് വ്യവസ്ഥ നേരിട്ട ഇരട്ട ദുരന്തമാണ് നോട്ട് നിരോധനവും ജിഎസ്ടിയും. ഈ നടപടികള്‍ നമ്മുടെ ശക്തമായ സമ്പദ് വ്യവസ്ഥയുടെ അടിത്തറ ഇളക്കി, അദ്ദേഹം പറഞ്ഞു.
ബുള്ളെറ്റ് ട്രെയിന്‍ പദ്ധതി പൊങ്ങച്ചത്തിന്‍റെ പ്രതീകമായി മാത്രമേ കാണാന്‍ കഴിയൂ. നമ്മുടെ നിലവിലുള്ള റെയില്‍വേയെ പുനരുദ്ധരിക്കുകയായിരുന്നു ആവശ്യം. എല്ലാവരെയും ദേശ വിരുദ്ധരും കള്ളന്മാരുമായി കണ്ട് സംശയിക്കുന്നത് ജനാധിപത്യത്തിന് കോട്ടം തട്ടിക്കും. അതുപോലെതന്നെ, മുന്‍ വര്‍ഷങ്ങളില്‍ രാജ്യം നേടിയ പുരോഗതിയെ അപമാനിച്ചുകൊണ്ട്, നാളെ സര്‍ക്കാര്‍ ചെയ്യാന്‍ പോകുന്ന കാര്യങ്ങളെ അതിശയോക്തി കലര്‍ത്തി പെരുപ്പിച്ചു കാട്ടുന്നതില്‍ അര്‍ത്ഥമില്ല, അദ്ദേഹം പറഞ്ഞു.
തന്‍റെ മറ്റൊരു പ്രഭാഷണത്തില്‍ നോട്ട് നിരോധനം ഒരു വിഡ്ഢിത്തമായിരുന്നു എന്നും അതിനെ അംഗീകരിച്ച് അഭിപ്രായ സമന്വയത്തിലൂടെ സമ്പദ് വ്യവസ്ഥയെ ശക്തിമത്തായ ഒന്നാക്കി മാറ്റാന്‍ ശ്രമിക്കണമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.