Dengue Alert: ഡെങ്കിപ്പനി പടരുന്നു; കാരണങ്ങൾ അറിയാം... പ്രതിരോധിക്കാം
Dengue fever: യുപിയിൽ ഇതുവരെ 2,200ൽ അധികം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ലഖ്‌നൗവിൽ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹി: കൊതുക് നിവാരണത്തിൽ പ്രത്യേകം ശ്രദ്ധ ചെലുത്തേണ്ട സമയമാണിത്. ഡൽഹി, ഉത്തർപ്രദേശ്, പശ്ചിമ ബംഗാൾ, ബിഹാർ തുടങ്ങി പല സംസ്ഥാനങ്ങളിലും കഴിഞ്ഞ രണ്ട് ദിവസങ്ങളായി ഡെങ്കിപ്പനി കേസുകളുടെ എണ്ണം ക്രമാതീതമായി ഉയരുകയാണ്. സർക്കാർ കണക്കുകൾ പ്രകാരം കഴിഞ്ഞ കുറച്ച് വർഷങ്ങളായി ഡെങ്കിപ്പനി കേസുകൾ ഗണ്യമായി ഉയർന്നിട്ടുണ്ട്. ഈ വർഷം, ഡൽഹിയിലും ഉത്തർപ്രദേശിലെ പല നഗരങ്ങളിലും വലിയ തോതിൽ ഡെങ്കിപ്പനി കേസുകൾ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, യുപിയിൽ ഇതുവരെ 2,200ൽ അധികം ഡെങ്കിപ്പനി കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഉത്തർപ്രദേശിന്റെ തലസ്ഥാനമായ ലഖ്‌നൗവിൽ മാത്രം മുന്നൂറിലധികം കേസുകൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഡൽഹിയിലും ഏകദേശം ആയിരത്തോളം കേസുകൾ രേഖപ്പെടുത്തിയിട്ടുണ്ട്. ഫിറോസാബാദ്, ആഗ്ര, ഇറ്റാവ ജില്ലകളിലെ ഡെങ്കിപ്പനി നിയന്ത്രണത്തിനായി നടപടികൾ സ്വീകരിക്കുന്നതിന് ഉത്തർപ്രദേശിലേക്ക് കേന്ദ്ര ആരോഗ്യ മന്ത്രാലയം അടുത്തിടെ ആറംഗ സംഘത്തെ അയച്ചതായി സർക്കാർ വ്യക്തമാക്കുന്നു.
ഡെങ്കിപ്പനി കേസുകൾ വർധിക്കുന്നു: എന്തുകൊണ്ട് ഒക്‌ടോബർ അപകടസാധ്യതയുള്ള മാസമാകുന്നു?
ഡൽഹിയിൽ ഡെങ്കിപ്പനി പടരാൻ ഏറ്റവും സാധ്യതയുള്ള സമയമാണ് ഒക്ടോബറെന്നും അടുത്തിടെ പെയ്ത മഴ ഡെങ്കിപ്പനി വ്യാപനം വർധിപ്പിച്ചുവെന്നും അധികൃതർ പറഞ്ഞു. അടുത്തിടെ ഡൽഹി സർക്കാർ, ആശുപത്രികളോട് 10 മുതൽ 15 ശതമാനം വരെ കിടക്കകൾ ഡെങ്കിപ്പനി രോഗികൾക്കായി നീക്കിവെക്കാൻ ആവശ്യപ്പെട്ടിരുന്നു.
ഡെങ്കിപ്പനി ഉൾപ്പെടെയുള്ള രോഗബാധ തടയുന്നതിനും നിയന്ത്രിക്കുന്നതിനും ദേശീയ ആരോഗ്യ മിഷന്റെ കീഴിലുള്ള നോഡൽ ഏജൻസിയാണ്
വെക്ടർ ബോൺ ഡിസീസ് കൺട്രോൾ നാഷണൽ സെന്റർ (എൻസിവിബിഡിസി). മരുന്നുകൾ, രോഗനിർണയം, കീടനാശിനികൾ, ഉപകരണങ്ങൾ, ശാസ്ത്രജ്ഞരുടെ ഒഴിവുള്ള തസ്തികകൾ നികത്തുക എന്നിവയാണ് ഈ ഏജൻസിയുടെ ചുമതലകൾ.
ഡെങ്കിപ്പനിയുടെ ലക്ഷണങ്ങൾ
കടുത്ത പനി
ഓക്കാനം
വിശപ്പില്ലായ്മ
ഛർദ്ദി
ചൊറിച്ചിൽ, ചുണങ്ങ്
കഠിനമായ ശരീരവേദന
കുറഞ്ഞ രക്തസമ്മർദ്ദം
വയറു വേദന, കണ്ണ് വേദന
ക്ഷീണം
ഡെങ്കിപ്പനി ബാധിക്കാതിരിക്കാനുള്ള മുൻകരുതലുകൾ
നിങ്ങൾ പുറത്തിറങ്ങുമ്പോഴെല്ലാം ശരീരം മുഴുവൻ മൂടുന്ന വിധത്തിൽ വസ്ത്രം ധരിക്കുക. ചെറിയ കൈകളുള്ള വസ്ത്രങ്ങളും ഷോർട്ട്സും ധരിക്കുന്നത് ഒഴിവാക്കുക. കൈയും കാലും മുഴുവനായി മൂടുന്ന വിധത്തിലുള്ള വസ്ത്രങ്ങൾ ധരിക്കുക.
വീടിന്റെ പരിസരപ്രദേശങ്ങളിൽ വെള്ളം കെട്ടിക്കിടക്കാനുള്ള സാഹചര്യങ്ങൾ ഒഴിവാക്കുക. ടയറുകളിലും ചിരട്ടകളിലും പഴയ പാത്രങ്ങളിലും വെള്ളം കെട്ടിക്കിടക്കുന്നത് ഒഴിവാക്കുക.
ഡെങ്കിപ്പനി പരത്തുന്ന കൊതുകുകൾ കെട്ടിക്കിടക്കുന്ന വെള്ളത്തിലാണ് പെറ്റുപെരുകുന്നത്. കൊതുക് പെരുകാതിരിക്കാൻ ദിവസവും പരിസരം വൃത്തിയാക്കണം.
ഡെങ്കിപ്പനി വർധിക്കുന്ന കാലമാണ് മഴക്കാലം. അതിനാൽ, അതീവ ജാഗ്രത പുലർത്തണം. കൊതുകുകൾ വീടിനുള്ളിൽ കടക്കാതിരിക്കാൻ വാതിലുകളും ജനലുകളും അടച്ചിടുക. ചുറ്റുപാടുകൾ വൃത്തിയായി സൂക്ഷിക്കുക.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...