Dengue | ഡൽഹിയിൽ ഡെങ്കിപ്പനി പടർന്ന് പിടിക്കുന്നു; റിപ്പോർട്ട് ചെയ്തത് അയ്യായിരത്തിലധികം കേസുകൾ
ഡെങ്കിപ്പനി ബാധിച്ച് ഒൻപത് പേർ മരിച്ചതായും റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു
ന്യൂഡൽഹി: ഡൽഹിയിൽ ഡെങ്കിപ്പനി (Dengue fever) പടർന്ന് പിടിക്കുന്നു. ഡൽഹിയിൽ ഡെങ്കിപ്പനി ബാധിച്ചവരുടെ എണ്ണം 5000 കടന്നു. ഡൽഹിയിൽ (Delhi) 5277 പേർക്കാണ് രോഗബാധ റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഡെങ്കിപ്പനി ബാധിച്ച് ഒൻപത് പേർ മരിച്ചതായും (Death) റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
ഡെങ്കിപ്പനി പടർന്ന് പിടിക്കുന്ന സാഹചര്യത്തിൽ കനത്ത ജാഗ്രത വേണമെന്ന് ഡൽഹിയിലെ മുൻസിപ്പൽ കോർപ്പറേഷനുകളും ആരോഗ്യവകുപ്പും മുന്നറിയിപ്പ് നൽകി. അതേസമയം, കഴിഞ്ഞ ദിവസം 49കാരനായ രോഗിയിൽ മ്യൂർക്കോമൈക്കോസിസിന്റെ വകഭേദം സ്ഥിരീകരിച്ചു.
രാജ്യതലസ്ഥാനത്ത് ഡെങ്കിപ്പനി ബാധിതരുടെ എണ്ണത്തിൽ വൻ വർധനവുണ്ടായ സാഹചര്യത്തിലാണ് തെക്കൻ ഡൽഹിയിലെ ആശുപത്രിയിൽ മ്യൂർക്കോമൈക്കോസിസിന്റെ പുതിയ വകഭേദം റിപ്പോർട്ട് ചെയ്തത്.
2017 ന് ശേഷം അഞ്ച് വർഷത്തിനിടെ ഡൽഹിയിൽ റിപ്പോർട്ട് ചെയ്യുന്ന ഏറ്റവും കൂടിയ കണക്കാണ് ഇപ്പോഴുള്ള രോഗബാധിതരുടേത്. നവംബർ ആദ്യ ആഴ്ചയിൽ 1,170 കേസുകളാണ് റിപ്പോർട്ട് ചെയ്തത്. ഡെങ്കിപ്പനിക്ക് ശേഷമുള്ള മ്യൂർക്കോമൈക്കോസിസാണ് ഡൽഹിയിൽ റിപ്പോർട്ട് ചെയ്തതെന്ന് ആശുപത്രി അധികൃതർ വ്യക്തമാക്കി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...