ചെന്നൈ: ബംഗാൾ ഉൾക്കടലിൽ രൂപംകൊണ്ട ശക്തി കൂടിയ ന്യൂനമർദ്ദം (Low pressure) തീവ്ര ന്യൂന മർദ്ദം (Depression) ആയി മാറി. ഇത് നാളെ രാവിലെയോടെ വടക്കൻ തമിഴ്നാട് (Tamil Nadu) - തെക്കു ആന്ധ്രാ പ്രദേശ് (Andhra Pradesh) തീരത്തു കരയിൽ പ്രവേശിക്കാനാണ് സാധ്യതയെന്ന് കാലാവസ്ഥാ നിരീക്ഷണകേന്ദ്രം (IMD) പ്രവചിക്കുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

തീവ്ര ന്യൂനമർ​ദത്തെ തുടർന്ന് ആന്ധ്രയുടെ തീരമേഖലയിൽ വീണ്ടും കനത്ത മഴ. ചിറ്റൂർ, നെല്ലൂർ, കഡപ്പ അടക്കമുള്ള ജില്ലകളിൽ സർക്കാർ ജാഗ്രതാ നിർദേശം നൽകിയിട്ടുണ്ട്. സ്വർണമുഖി നദീ തീരത്തുള്ളവരെ മാറ്റിപാർപ്പിച്ചു. ദുരിതാശ്വാസ ക്യാമ്പുകൾ സജ്ജീകരിച്ചതായി സർക്കാർ അറിയിച്ചു. മൈസൂരു അടക്കം കർണാടകയുടെ തീരമേഖലയിലും യെല്ലോ അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.


Also Read: Idukki Cheruthoni Dam| ചെറുതോണി ഡാം വീണ്ടും തുറന്നു; പെരിയാർ തീരത്തുള്ളവർക്ക് ജാഗ്രതാനിര്‍ദ്ദേശം


കഴിഞ്ഞ ആഴ്ച പെയ്ത മഴയിലുണ്ടായ ദുരിതം തീരും മുമ്പ് തമിഴ്നാട്ടിൽ വീണ്ടും കനത്ത മഴയാണ്. കാവേരി ഡൽറ്റ മേഖലയിലെ ജില്ലകളിലും ചെന്നൈയോടു ചേർന്നുള്ള 4 ജില്ലകളിലുമാണ്‌ വീണ്ടും മഴ. തമിഴ്നാട്ടിൽ വരും മണിക്കൂറുകളിൽ അതിശക്തമായ മഴപെയ്യുമെന്നാണ് കാലാവസ്ഥാ നിരീക്ഷണ കേന്ദ്രത്തിന്റെ മുന്നറിയിപ്പ്. ചെന്നൈ, കാഞ്ചീപുരം, തിരുവള്ളൂർ, റാണിപ്പേട്ട്, ചെങ്കൽപേട്ട് എന്നീ അഞ്ച് ജില്ലകളിൽ റെഡ് അലർട്ട് ആണ് ഇന്ന്. ഈ ജില്ലകളിലെ കോളജുകൾ അടക്കം എല്ലാ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്കും അവധിയും പ്രഖ്യാപിച്ചു. 


Also Read: Kerala Rain Alert: സംസ്ഥാനത്ത് മഴ കടുക്കും; 9 ജില്ലകളിൽ യെല്ലോ അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്


കേരളത്തിൽ (Kerala) അടുത്ത 2 ദിവസം കൂടി ഒറ്റപ്പെട്ട ശക്തമായ മഴ തുടരാനാണ് സാധ്യതയെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം (IMD) അറിയിച്ചു. വിവിധ ജില്ലകളിൽ യെലോ അലർട്ട് (Yellow Alert) പ്രഖ്യാപിച്ചു. മലയോര മേഖലകളിൽ ഒറ്റപ്പെട്ട ശക്തമായ ഇടിയോടുകൂടിയ മഴയ്ക്ക് സാധ്യത ഉള്ളതിനാൽ ഓറഞ്ച് അലർട്ടിന് സമാനമായ ജാഗ്രത പാലിക്കണം.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.