Ayodhya: 2024-ലെ ആദ്യ മാസം അതായത്, ജനുവരി തികച്ചും ചരിത്രപരമായിരിക്കും. ദശലക്ഷക്കണക്കിന് ആളുകളുടെ സ്വപ്നങ്ങൾ സാക്ഷാത്കരിക്കപ്പെടുന്ന ദിവസമാണ് ജനുവരി 22, 2024. രാമക്ഷേത്രത്തിന്‍റെ പ്രാൺ പ്രതിഷ്ഠാ ചടങ്ങ് ജനുവരി 22 നാണ് നടക്കുക.  


COMMERCIAL BREAK
SCROLL TO CONTINUE READING

രാമക്ഷേത്രത്തിന്‍റെ നിര്‍മ്മാണത്തോടെ ലോകം ശ്രദ്ധിക്കുന്ന നഗരിയായി മാറിയിരിയ്ക്കുകയാണ് അയോധ്യ. രാമക്ഷേത്രത്തില്‍ ഭക്തര്‍ക്ക് പ്രവേശനം അനുവദിക്കുന്നതോടെ പുണ്യനഗരിയായ അയോധ്യയിലേയ്ക്ക് സഞ്ചാരികളുടെ ഒഴുക്കായിരിയ്ക്കും. അയോധ്യയിൽ വിനോദസഞ്ചാരികളുടെ എണ്ണവും വര്‍ദ്ധിക്കും. ഇത് മുന്നില്‍ക്കണ്ട് അയോധ്യയിൽ ഒരു പുതിയ റെയിൽവേ സ്റ്റേഷനും വിമാനത്താവളവും പൂര്‍ത്തിയായി, പ്രവര്‍ത്തനവും ആരംഭിച്ചു. ഇത് ഈ  നഗരത്തിന് മറ്റ് സംസ്ഥാനങ്ങളുമായുള്ള ബന്ധം വർദ്ധിക്കാന്‍ ഇടയാക്കിയിട്ടുണ്ട്.  


Also Read:  Ayodhya Ram Mandir Consecration: രാമക്ഷേത്ര പ്രതിഷ്‌ഠ ചടങ്ങിന് മുന്‍പായി 11 ദിവസത്തെ വ്രതം അനുഷ്ഠിച്ച് പ്രധാനമന്ത്രി  

ഭഗവാന്‍ ശ്രീരാമന്‍റെ നഗരിയായ അയോധ്യയില്‍ രാമക്ഷേത്രം കൂടാതെ മറ്റ് ചില ക്ഷേത്രങ്ങള്‍ കൂടിയുണ്ട്. ഭക്തര്‍ ജീവിതത്തില്‍ ഒരിയ്ക്കലെങ്കിലും സന്ദര്‍ശിക്കേണ്ട ചില ക്ഷേത്രങ്ങളാണ് ഇവ.  


അയോധ്യയില്‍ ദര്‍ശനം നടത്തേണ്ട ഈ പ്രധാന ക്ഷേത്രങ്ങളെ ക്കുറിച്ച് അറിയാം.... 


ഹനുമാൻ ഗഡി  (Hanuman Garghi Temple) 


300 വർഷങ്ങൾക്ക് സ്ഥാപിക്കപ്പെട്ടതാണ്‌ ഈ ക്ഷേത്രം. അയോധ്യയിലെ ഏറ്റവും പുരാതനമായ ക്ഷേത്രമാണ് ഇത്. ഹനുമാൻ ശ്രീരാമന്‍റെ സംരക്ഷകനാണെന്നാണ് പറയപ്പെടുന്നത്. അതിനാല്‍, ശ്രീരാമനെ ദർശിക്കുന്നതിന് മുമ്പ് ഭക്തർക്ക്  ഹനുമാന്‍റെ അനുവാദം വാങ്ങണമെന്നാണ് വിശ്വാസം. അയോധ്യ റെയിൽവേ സ്റ്റേഷനിൽ നിന്ന് ഒരു കിലോമീറ്റർ അകലെയാണ് ഈ ക്ഷേത്രം. ഇവിടെ ദർശനം നടത്താൻ ഏകദേശം 76 പടികൾ കയറണം.


നാഗേശ്വർ നാഥ ക്ഷേത്രം (Nageshwar Nath Temple)
 
അയോധ്യയിലെ നാഗേശ്വർ നാഥ് ക്ഷേത്രം വളരെ പ്രസിദ്ധമായ ശിവക്ഷേത്രമാണ്. വളരെ ദൂരെ നിന്ന് ആളുകൾ ഇവിടെയെത്തുന്നു. ശ്രീരാമൻ തന്നെയാണ് ഇവിടെ ശിവലിംഗ പ്രതിഷ്ഠ നടത്തിയതെന്നാണ് വിശ്വാസം. സരയൂ നദിയിൽ നിന്ന് വെള്ളം നിറച്ചാണ് ഭക്തർ ഇവിടെ ജലാഭിഷേകം നടത്തുന്നത്.


കനക് ഭവൻ (Kanak Bhavan)
 
കനക് ഭവൻ വളരെ മനോഹരമായ ഒരു ക്ഷേത്രമാണ്. ഇത് കൈകേയി സീതയ്ക്ക് സമ്മാനമായി   നൽകിയതായി വിശ്വസിക്കപ്പെടുന്നു. ഈ ക്ഷേത്രത്തിൽ  ശ്രീരാമന്‍റെയും  സീതയുടെയും ലക്ഷ്മണന്‍റെയും വലിയ പ്രതിമകള്‍ സ്ഥാപിച്ചിരിയ്ക്കുന്നു. 


രാം കി പൈഡി (Ram Ki Paidi)
 

സരയൂ നദിക്ക് സമീപം സ്ഥിതി ചെയ്യുന്ന ഒരു ഘാട്ട് ആണ് രാം കി പൈഡി. സരയൂ നദിയിൽ കുളിക്കാൻ ദൂരെ ദിക്കുകളിൽ നിന്നും ആളുകൾ ഇവിടെ എത്തുന്നു. എല്ലാ വർഷവും ദീപാവലി ദിനത്തിൽ രാം കി പൈഡിയിൽ ലക്ഷക്കണക്കിന് വിളക്കുകൾ തെളിക്കുന്ന ദീപോത്സവം ആഘോഷിക്കുന്നു. ദീപാവലി വേളയിൽ ഇവിടുത്തെ കാഴ്ച മനംമയക്കുന്ന ഒന്നാണ്. 


ഗുപ്തർ ഘാട്ട് (Guptar Ghat)
 
അയോധ്യയിലെ മൊത്തം 51 ഘാട്ടുകളിൽ ഒന്നാണ് ഗുപ്തർ ഘാട്ട്. അയോധ്യയെ വർഷങ്ങളോളം ഭരിച്ച ശ്രീരാമൻ ഇവിടെ സമാധിയായെന്നാണ് ഐതീഹ്യങ്ങള്‍ പറയുന്നത്. ഈ ഘാട്ടിൽ കുളിക്കുന്നവരുടെ ആഗ്രഹങ്ങൾ സഫലമാകുമെന്നാണ് വിശ്വാസം.


 


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.