New Delhi: വിമാന യാത്രയില്‍ പ്രശ്നങ്ങള്‍ നേരിടാത്തവര്‍ ചുരുക്കമാണ്. ഏതെങ്കിലും കാരണത്താല്‍  ബോർഡിംഗ് നിഷേധിക്കപ്പെട്ട അനുഭവവും ഉണ്ടായിട്ടുണ്ടാകാം.  


COMMERCIAL BREAK
SCROLL TO CONTINUE READING

സമയത്തിന് വിമാനത്താവളത്തില്‍ എത്തിച്ചേര്‍ന്നിട്ടും സാധുവായ ടിക്കറ്റ് കൈവശമുണ്ടയിട്ടും ബോർഡിംഗ്  നിരസിക്കപ്പെട്ട സാഹചര്യം ഉണ്ടായിട്ടുണ്ടോ? എന്നാല്‍ അത്തരം സംഭവങ്ങളില്‍ നിങ്ങളെ സഹായിക്കാനായി, പ്രശ്നത്തിന് പരിഹാരവുമായി എത്തിയിരിയ്ക്കുകയാണ്  ഡിജിസിഎ  (DGCA). 


Also Read:  Air India: എയർ ഇന്ത്യയ്ക്ക് 10 ലക്ഷം പിഴ ചുമത്തി DGCA, ആവര്‍ത്തിക്കരുത് എന്ന നിര്‍ദ്ദേശവും


അതായത്, സാധുവായ ടിക്കറ്റുമായി കൃത്യസമയത്ത്  വിമാനത്താവളത്തില്‍ എത്തിയ നിങ്ങള്‍ക്ക്  ബോർഡിംഗ് നിഷേധിച്ചുവെങ്കില്‍ വിഷമിക്കേണ്ട,  DGCA പുറപ്പെടുവിച്ചിരിയ്ക്കുന്ന ഈ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍  നിങ്ങള്‍ക്ക് ഏറെ ഉപകാരപ്പെടും.  DGCA യുടെ ഏറ്റവും പുതിയ നിയമങ്ങൾ അനുസരിച്ച്, 24 മണിക്കൂറിനുള്ളിൽ ഇതര വിമാനം നൽകുന്നതിൽ പരാജയപ്പെട്ടാൽ വിമാനക്കമ്പനികൾ യാത്രക്കാർക്ക് 10,000 രൂപ പിഴയായി നൽകേണ്ടിവരും. 


എയർലൈൻ നിങ്ങൾക്ക് ബോർഡിംഗ് നിഷേധിച്ചാൽ നിങ്ങൾക്ക് എത്ര നഷ്ടപരിഹാരം ലഭിക്കും? 
DGCA ഏറ്റവും പുതിയ പ്രസ്താവന പ്രകാരം, ബോര്‍ഡിംഗ് നിഷേധിച്ച് 1 മണിക്കൂറിനുള്ളിൽ ഒരു ബദൽ ഫ്ലൈറ്റ് നൽകാൻ എയർലൈൻസിന് കഴിയുമെങ്കിൽ, യാത്രക്കാരന് നഷ്ടപരിഹാരം നൽകേണ്ടതില്ല. എന്നാൽ, 24 മണിക്കൂറിനകമാണ് ക്രമീകരരണം നടത്തിയത് എങ്കില്‍  യാത്രക്കാരന് 10,000 രൂപ പിഴ നൽകണം. 24 മണിക്കൂറിനുള്ളിൽ ക്രമീകരണം നടത്താന്‍ സാധിച്ചില്ല എങ്കില്‍ യാത്രക്കാരന് 20,000 രൂപ പിഴ നല്‍കേണ്ടിവരും.  


കഴിഞ്ഞ ദിവസം DGCA എയർ ഇന്ത്യയ്ക്ക് 10 ലക്ഷം രൂപ പിഴ ചുമത്തിയതായി വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. സാധുവായ ബോർഡിംഗ് പാസ് ഉണ്ടായിട്ടും യാത്രക്കാർക്ക് ബോർഡിംഗ് നിഷേധിച്ചതാണ് സംഭവം.  യാത്രക്കാരുടെ പക്കല്‍ സാധുവായ ടിക്കറ്റുകൾ ഉണ്ടായിരുന്നിട്ടും കൃത്യസമയത്ത് വിമാനത്തില്‍ കയറാൻ ഹാജരായിട്ടും എയർ ഇന്ത്യ ബോർഡിംഗ് നിരസിച്ചിരുന്നു. യാത്രക്കാര്‍ നല്‍കിയ പരാതിയെത്തുടര്‍ന്നാണ് ഡിജിസിഎ അന്വേഷണം നടത്തുകയും പിഴ ചുമത്തുകയും ചെയ്തത്.  


അതേസമയം, രാജ്യത്തെ വിവിധ വിമാനത്താവളങ്ങളിൽ ഡിജിസിഎ സർവേ നടത്തിയിരന്നു. ശേഷമാണ് പുതിയ മാര്‍ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചത്.   



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


 

 



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.