സുബ്രമണ്യ സ്വാമിയുടെ മോഡി "ഭക്തി" ചോദ്യം ചെയ്ത് ദ്വിഗ് വിജയ്‌ സിംഗ്  രംഗത്ത് .സ്വാമിക്കെതിരെ ട്വിട്ടറിലാണ് സിംഗ് ആഞ്ഞടിച്ചത് 


COMMERCIAL BREAK
SCROLL TO CONTINUE READING

."സ്വാമിയുടെ ഭക്തിയുടെ ചരിത്രം!സി .ഐ .എ, സംഘപരിവാർ ,അദ്നാൻ ഘാശോഗി,ചന്ദ്ര സ്വാമി ,ചന്ദ്ര ശേഖർ ജി ,രാജീവ് ജി ,ജയലളിത ജി ഇപ്പോൾ മോഡി ജി..എത്ര കാലം വരെ?" ഇങ്ങനെയാണ് സിംഗ് ട്വിട്ടറിൽ കുറിച്ചിട്ടിരിക്കുന്നത്.


കഴിഞ്ഞ ആഴ്ച്ച രാജ്യ സഭയിൽ സത്യപ്രതിജ്ഞ ചെയ്ത ശേഷം കോൺഗ്രസ്സിനെ കടന്നാക്രമിക്കുകയാണ് സ്വാമി.അഗസ്ത വെസ്റ്റ്‌ലാന്‍ഡ് ഇടപാടില്‍ കോണ്‍ഗ്രസ് അധ്യക്ഷ സോണിയഗാന്ധി കോഴ വാങ്ങിയെന്ന എം.പി  സ്വാമിയുടെ പരാമര്‍ശത്തെ തുടര്‍ന്ന് ദിവസങ്ങളായി പ്രക്ഷുബ്ധമാണ് സഭ.ഇന്ന് വൈകുന്നേരം സോണിയ ഗാന്ധിക്കെതിരായി രാജ്യസഭയിൽ നടത്തിയ പരാമർശങ്ങൾക്ക് തെളിവ് ഹാജരാക്കിയിരുന്നു.