ന്യൂഡല്‍ഹി: ദീപാവലിയ്ക്ക് മുന്നോടിയായി തലസ്ഥാനത്ത് നവംബര്‍ 1 വരെ പടക്ക വില്പന നിരോധിച്ചുകൊണ്ട് സുപ്രീം കോടതി ഉത്തരവ്‌ പുറപ്പെടുവിച്ചു. ഈ നിരോധനം പടക്ക ശേഖരണത്തിനും വില്പനയ്ക്കും ബാധകമാണ്. ഡല്‍ഹിയുടെ അന്തരീക്ഷം പരിരക്ഷിക്കുന്നതില്‍ ഈ നിരോധനം വലിയ പങ്കുവഹിക്കും എന്ന് കരുതാം. 


COMMERCIAL BREAK
SCROLL TO CONTINUE READING

കഴിഞ്ഞ വര്‍ഷം ദീപാവലിക്കുശേഷം ഡല്‍ഹിയിലെ വായുമലിനീകരണം അപായകരമായ തോതിലേക്ക് ഉയര്‍ന്നിരുന്നു. റിപ്പോര്‍ട്ടുകള്‍ അനുസരിച്ച് അത്തരത്തിലുള്ള ഒരു വായു മലിനീകരണം 17 വര്‍ഷത്തിനിടെ ആദ്യമായാണ് ഉണ്ടായത്. 


ദീപാവലി കാലയളവില്‍ വിറ്റഴിഞ്ഞ ചൈനീസ് പടക്കങ്ങളില്‍നിന്നുള്ള രാസധൂളികളും ധൂമങ്ങളുമാണ്, മലിനീകരണത്തോത് താരതമ്യേന കൂടിയ ഡല്‍ഹിയിലെ സ്ഥിതി കൂടുതല്‍ സങ്കീര്‍ണമാക്കിത്തീര്‍ത്തത്. വാഹനങ്ങള്‍ സൃഷ്ടിക്കുന്ന  മലിനീകരണത്താല്‍ വീര്‍പ്പുമുട്ടുന്ന തലസ്ഥാന നഗരിക്കു താങ്ങാവുന്നതിനുമപ്പുറമായിരുന്നു ദീപാവലിക്കാലത്തെ പടക്കങ്ങളില്‍ നിന്നുള്ള പുക മലിനീകരണം.


കഴിഞ്ഞ വര്‍ഷം ദീപാവലിയ്ക്ക് ശേഷം ഡല്‍ഹിയിലെ വായു ഏകദേശം 17 മടങ്ങ് മലിനമായിതീര്‍ന്നിരുന്നു എന്ന് കേന്ദ്ര മലിനീകരണ നിയന്ത്രണ ബോര്‍ഡ് വ്യക്തമാക്കിയിരുന്നു. ആരോഗ്യ അടിയന്തരാവസ്ഥവരെ പ്രഖ്യാപിക്കേണ്ട സാഹചര്യം ഉണ്ടായി.