New Delhi: രാജ്യത്തെ അഞ്ച് പ്രമുഖ ബാങ്കുകളിലെ ഉപയോക്താക്കൾക്ക് മുന്നറിയിപ്പുമായി  Income Tax Department...


COMMERCIAL BREAK
SCROLL TO CONTINUE READING

Income Tax refund വാഗ്ദാനം ചെയ്യുന്ന SMS സന്ദേശങ്ങളിൽ വീണുപോകരുതെന്ന് താക്കീത്.  സൈബർ തട്ടിപ്പിനുള്ള   ലിങ്കുകളിൽ ക്ലിക്ക് ചെയ്യരുതെന്നും  ആദായനികുതി വകുപ്പ്  മുന്നറിയിപ്പ് നല്‍കുന്നു .


പ്രത്യേകിച്ചും SBI, ICICI, HDFC, Axis Bank, PNB എന്നീ ബാങ്കുകളുടെ ഉപയോക്താക്കളെ യാണ്  സൈബര്‍ തട്ടിപ്പ് സംഘം ലക്ഷ്യമിടുന്നതെന്നും   മുന്നറിയിപ്പില്‍ പറയുന്നു. 


ഡല്‍ഹി ആസ്ഥാനമായുള്ള സൈബർ പീസ്  ഫൗണ്ടേഷനും സൈബർ സുരക്ഷ സേവന സ്ഥാപനമായ ഓട്ടോബോട്ട് ഇൻഫോസെക്കും നടത്തിയ അന്വേഷണത്തിലാണ് പുതിയ തട്ടിപ്പ് സംബന്ധിക്കുന്ന വിവരങ്ങള്‍  വെളിപ്പെട്ടിട്ടുള്ളത്. 


രാജ്യത്തെ പ്രമുഖ 5 ബാങ്കുകളിലെ  ഉപയോക്താക്കൾക്ക് SMS അയച്ച് പണം തട്ടാനാണ് നീക്കം.  SMSല്‍ കാണുന്ന ലിങ്കിലൂടെ  വ്യക്തിഗത വിവരങ്ങൾ നൽകി തട്ടിപ്പിന് ഇരയാവരുതെന്നാണ് മുന്നറിയിപ്പ്.


SMS ല കാണുന്ന ലിങ്കില്‍  ക്ലിക്ക് ചെയ്യുന്നതോടെ ഇൻകം ടാക്സ് ഡിപ്പാർട്ട്മെന്‍റിന്‍റെ വെബ്സൈറ്റിന് സമാനമായ വ്യാജ വെബ്സൈറ്റാണ് ലഭിക്കുന്നത്. ഓരോ വ്യക്തികളുടേയും വ്യക്തിഗത വിവരങ്ങൾ ശേഖരിച്ചാണ് തട്ടിപ്പ് നടത്തുന്നത്. 


Also read: Online Fraud Cases: തട്ടിപ്പുകാര്‍ക്കെതിരെ ജാഗ്രത... ഓൺലൈൻ തട്ടിപ്പിന് ബാങ്കുകൾ ഉത്തരവാദികളായിരിക്കില്ലെന്ന് ഉപഭോക്തൃ കോടതി


ഇതിലെ പച്ച ബട്ടൺ ക്ലിക്കുചെയ്യുമ്പോൾ, ഉപയോക്താക്കളുടെ വിവരങ്ങള്‍ പൂരിപ്പിക്കാന്‍ പറയുന്നു.  അതായത്,  മുഴുവൻ പേര്, പാൻ, ആധാർ നമ്പർ, വിലാസം, പിൻകോഡ്, ജനനത്തീയതി, മൊബൈൽ നമ്പർ, ഇമെയിൽ വിലാസം, ലിംഗം, വൈവാഹിക നില, ബാങ്കിംഗ് വിവരങ്ങൾ എന്നി പോലുള്ള വ്യക്തിഗത വിവരങ്ങൾ സമർപ്പിക്കാനാണ് ആവശ്യപ്പെടുന്നത്.  അക്കൗണ്ട് നമ്പർ, IFSC കോഡ്, കാർഡ് നമ്പർ, എക്സ്പിയറി തിയ്യതി, സിവി‌വി / സി‌വി‌വി, കാർഡ് പിൻ എന്നിവ പോലുള്ള വിവരങ്ങളും ആവശ്യപ്പെടുന്നുണ്ട്.


അതിനാല്‍  ഉപയോക്താക്കൾ ജാഗ്രത പാലിക്കൂ.  ഒരു SMS നിങ്ങളുടെ സമ്പാദ്യം മുഴുവന്‍ നഷ്ടപ്പെടുത്താം...... 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.