Open a Demat & Trading Account on YONO: നിങ്ങളും നിങ്ങളുടെ പതിവ് ജോലി കൂടാതെ കുറച്ച് അധിക വരുമാനം നേടാൻ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ഇത് നിങ്ങൾക്കൊരു നല്ല അവസരമായിരിക്കും. രാജ്യത്തെ ഏറ്റവും വലിയ സർക്കാർ ബാങ്കായ SBI (State Bank of India) ഉപഭോക്താക്കൾക്ക് ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാനുള്ള സൗകര്യം വാഗ്ദാനം ചെയ്യുന്നുണ്ട്. 


COMMERCIAL BREAK
SCROLL TO CONTINUE READING

ഈ അക്കൗണ്ട് വഴി നിങ്ങൾക്ക് പണം സമ്പാദിക്കാം. ഇതോടൊപ്പം നിങ്ങൾക്ക് ഈ അക്കൗണ്ടിൽ 1350 രൂപയും ലാഭിക്കും. ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ട് വഴി നിങ്ങൾക്ക് സ്റ്റോക്ക് മാർക്കറ്റിലും മ്യൂച്വൽ ഫണ്ടുകളിലും നിക്ഷേപിക്കാമെന്നാണ് റിപ്പോർട്ട്. 


Also Read: ഈ ഏഴ് ബാങ്കുകളില്‍ നിങ്ങള്‍ക്ക് Account ഉണ്ടോ? എങ്കില്‍ ഇക്കാര്യങ്ങള്‍ ശ്രദ്ധിച്ചോളൂ


യോനോ ആപ്പ് (YONO App) വഴി ഡീമാറ്റ്, ട്രേഡിംഗ് അക്കൗണ്ടുകൾ തുറക്കാൻ കഴിയുമെന്ന് സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI) ട്വീറ്റ് ചെയ്തിട്ടുണ്ട്. യോനോ ആപ്ലിക്കേഷൻ ഉപയോഗിച്ച് അക്കൗണ്ട് തുറന്ന് 1350 രൂപ ലാഭിക്കുക. എസ്‌ബി‌ഐ നിങ്ങൾക്ക് 850 രൂപയുടെ അക്കൗണ്ട് സൗജന്യമായി തുറക്കാൻ അവസരമൊരുക്കുന്നു ഒപ്പം  ആദ്യ വർഷത്തേക്ക് 500 രൂപ സൗജന്യ DP AMC യും നൽകും.  


അക്കൗണ്ട് തുറക്കുന്നതിനുള്ള മുഴുവൻ പ്രക്രിയയും അറിയാം 


എസ്‌ബി‌ഐ (SBI) ഉപഭോക്താവിന് ആദ്യം അവരുടെ ഫോണിൽ YONO App ഡഡൗൺലോഡ് ചെയ്യണം.
ശേഷം YONO അപ്ലിക്കേഷനിൽ ലോഗിൻ ചെയ്യുക.
ഇതിനുശേഷം, നിങ്ങൾ investment option ൽ ക്ലിക്കുചെയ്യണം.
ഇതിനുശേഷം നിങ്ങൾ Open Demat and Trading Account ൽ ക്ലിക്കുചെയ്യണം.
പ്രക്രിയ പൂർത്തിയായ ശേഷം നിങ്ങൾ submit ൽ ക്ലിക്കുചെയ്യുക


Also Read: PM Kisan Samman Nidhi: എട്ടാം ഗഡു ഹോളിക്ക് മുന്നേ ലഭിക്കുമോ? list പരിശോധിക്കു


എന്താണ് ഡിമാറ്റ് അക്കൗണ്ട്?


ഈ അക്കൗണ്ടിലൂടെ നിങ്ങൾക്ക് വിപണിയിൽ (Share Market) പണം നിക്ഷേപിക്കാം. ഇനി നിങ്ങൾ ട്രേഡിംഗിനെക്കുറിച്ച് ചിന്തിക്കുകയാണെങ്കിൽ നിങ്ങൾക്ക് ആദ്യം ഈ അക്കൗണ്ട് തുറക്കേണ്ടി വരും. ഷെയറുകളിൽ ഓൺലൈനിലൂടെ നിക്ഷേപം നടത്തുന്നതിന് ഡീമാറ്റ് അക്കൗണ്ട് ഉണ്ടാകേണ്ടത്  ആവശ്യമാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.