Gold Rate: ദീപാവലിയോടെ സ്വർണവില വീണ്ടും 50,000 രൂപയിലെത്താമെന്ന് വിദഗ്ധര്‍...!!
ഉത്സവകാലമെത്തിയതോടെ സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. മുന്‍പ് ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി കുതിയ്ക്കുകയാണ്.
New Delhi: ഉത്സവകാലമെത്തിയതോടെ സ്വര്‍ണവില കുതിപ്പ് തുടരുകയാണ്. മുന്‍പ് ചാഞ്ചാടി നിന്നിരുന്ന സ്വര്‍ണവില കഴിഞ്ഞ ഒരാഴ്ചയായി കുതിയ്ക്കുകയാണ്.
ഒക്ടോബര്‍ 18 മുതല്‍ സ്വര്‍ണവില (Gold Rate) ഉയരുകയാണ്. ഒക്ടോബര്‍ 17ന് 44,190 രൂപയായിരുന്നു 10 ഗ്രാം 22ct സ്വര്‍ണത്തിന്‍റെ വില. എന്നാല്‍, ഒക്ടോബര്‍ 26ന് അത് 45,050 രൂപയിലെത്തി.
എന്നാല്‍, ദീപാവലിയോടെ സ്വർണവില (Gold Price) വീണ്ടും 50,000 രൂപയിലെത്താമെന്നാണ് വിപണി വിദഗ്ധര്‍ പറയുന്നത്. പണപ്പെരുപ്പം വവര്‍ദ്ധിച്ചതും ലോകമെമ്പാടുമുള്ള ഓഹരി വിപണിയിലെ വർദ്ധിച്ചുവരുന്ന ചാഞ്ചാട്ടവും സ്വര്‍ണ വിലയെ സാരമായി ബാധിച്ചിട്ടുണ്ട്. കൂടാതെ, രാജ്യത്തെ പ്രധാന ഉത്സവ സീസണായതിനാൽ മഞ്ഞലോഹത്തിന് ഡിമാൻഡും വര്‍ദ്ധിച്ചു. അതിന്‍റെ ഫലമായി കഴിഞ്ഞ കുറെ ദിവസങ്ങളായി സ്വര്‍ണത്തിന് വില വര്‍ദ്ധിക്കുകയാണ്.
അതേസമയം, വിപണിയിൽ ഇന്ന് സ്വർണവില 10 ഗ്രാമിന് 200 രൂപ ഉയർന്ന് 45,050 രൂപയിലെത്തി. ഒരു ഗ്രാം സ്വര്‍ണത്തിന് 4,505 ആണ് ഇന്ന് രേഖപ്പെടുത്തിയത്.
ദീപാവലി സമയത്ത് സ്വര്‍ണം വാങ്ങാന്‍ ഉദ്ദേശിക്കുന്നവര്‍ ജാഗ്രത, വില ഇനിയും ഉയരാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...