പട്ടിയെയും കഴുതയെയും തമ്മില്‍ കെട്ടിച്ച് പ്രണയ ദിന പ്രതിഷേധം
രാജ്യമെങ്ങും ഹിന്ദു സംഘടനകളുടെ പ്രണയ ദിന പ്രതിഷേധം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഭാരത് ഹിന്ദു ഫ്രണ്ട് കേഡറിന്‍റെ നേതൃത്വത്തില്‍ പട്ടിയെയും പൂച്ചയെയും തമ്മില്‍ വിവാഹം കഴിപ്പിച്ച് വാലന്‍ന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
ചെന്നൈ: രാജ്യമെങ്ങും ഹിന്ദു സംഘടനകളുടെ പ്രണയ ദിന പ്രതിഷേധം. ചെന്നൈയില്‍ കഴിഞ്ഞ ദിവസം ഭാരത് ഹിന്ദു ഫ്രണ്ട് കേഡറിന്‍റെ നേതൃത്വത്തില്‍ പട്ടിയെയും പൂച്ചയെയും തമ്മില്‍ വിവാഹം കഴിപ്പിച്ച് വാലന്‍ന്റൈന്‍സ് ഡേ ആഘോഷിക്കുന്നതിനെതിരെ പ്രതിഷേധ പ്രകടനം നടത്തി.
തമിഴ് പരമ്പരാഗത ആഘോഷപ്രകാരമാണ് പട്ടിയുടെയും പൂച്ചയുടെയും വിവാഹം ഇവര്‍ കൊണ്ടാടിയത്. പാര്‍ട്ടി അണികള്‍ പ്രണയദിന വിരുദ്ധ മുദ്രാവാക്യങ്ങള്‍ മുഴക്കിയിരുന്നു. കയ്യില്‍ താലമേന്തിയ സ്ത്രീകളും ചടങ്ങില്‍ സന്നിഹിതരായിരുന്നു.
പിന്നീട് പോലീസെത്തി ഇവരെ അറസ്റ്റ് ചെയ്തു.