Dollar Vs Rupee: ആഗോളവിപണിയില്‍ ചരിത്ര തകര്‍ച്ച തുടര്‍ന്ന് രൂപ. യുഎസ്  ഡോളറിനെതിരെ 81 കടന്നിരിയ്ക്കുകയാണ് ഇന്ത്യന്‍ രൂപയുടെ മൂല്യം. ചരിത്രത്തില്‍ ആദ്യയാണ്‌ ഡോളറിനെതിരെ രൂപയുടെ മൂല്യം ഇത്രമാത്രം ഇടിയുന്നത്. 


COMMERCIAL BREAK
SCROLL TO CONTINUE READING

 ഇന്ത്യൻ രൂപ ഇന്നത്തെ വ്യാപാരത്തിൽ യുഎസ് ഡോളറിനെതിരെ 41 പൈസ ഇടിഞ്ഞ് 81.20 എന്ന എക്കാലത്തെയും താഴ്ന്ന നിലയിലെത്തി.  കഴിഞ്ഞ ഫെബ്രുവരിക്ക് ശേഷമുള്ള ഏറ്റവും വലിയ ഇടിവാണ് രൂപയ്ക്ക് സംഭവിച്ചതെന്നാണ് സാമ്പത്തിക വിദഗ്ധര്‍ അഭിപ്രായപ്പെടുന്നത്. 


Also Read:   Rupee Vs Dollar: വീണ്ടും കൂപ്പുകുത്തി രൂപ, ഡോളറിനെതിരെ ചരിത്ര തകര്‍ച്ച 


യുഎസ് ട്രഷറി വരുമാനം വർഷങ്ങളിലെ ഏറ്റവും ഉയർന്ന നിലയിലെത്തിയിരിയ്ക്കുകയാണ്.  10 വർഷത്തെ യുഎസ് ട്രഷറി വരുമാനം ഒറ്റരാത്രികൊണ്ട് 3.70 ശതമാനത്തിന് മുകളിൽ ഉയർന്നു, രണ്ട് വർഷത്തെ ആദായം 4.16 ശതമാനത്തിലെത്തി. 


വ്യാഴാഴ്ച രാവിലെ മുതലാണ്‌ ഒരു ഇടവേളയ്ക്ക് ശേഷം രൂപയുടെ മൂല്യം ഇടിഞ്ഞു തുടങ്ങിയത്. വ്യാഴാഴ്ച യുഎസ് ഡോളറിനെതിരെ രൂപയുടെ മൂല്യം 80.44 എന്ന നിലയിലെത്തിയിരുന്നു. ബുധനാഴ്ച  ഡോളറിന് 79.9750 എന്ന നിലയിലായിരുന്നു ഇന്ത്യന്‍ രൂപ. എന്നാല്‍, വ്യാഴാഴ്ച  വിനിമയം ആരംഭിച്ചതേ രൂപ  കനത്ത ഇടിവ് നേരിടുകയായിരുന്നു.  


പണപ്പെരുപ്പം നിയന്ത്രിക്കാന്‍ യുഎസ് ഫെഡറൽ റിസർവ് കൈക്കൊള്ളുന്ന നടപടികളാണ് ഇപ്പോഴത്തെ രൂപയുടെ ഇടിവിന് കാരണമെന്നാണ് സാമ്പത്തിക വിദഗ്ധര്‍ നടത്തുന്ന വിലയിരുത്തല്‍. യുഎസ് ഫെഡറൽ റിസർവ്  തുടർച്ചയായ മൂന്നാം തവണയും 75 ബേസിസ് പോയിന്‍റ് വർദ്ധന നൽകുകയും 2023-ൽ ഇത് 4.63 ശതമാനത്തിലെത്തുമെന്ന് വിലയിരുത്തുകയും ചെയ്തതിന് ശേഷമാണ് ആഗോള വിപണിയില്‍  മറ്റ് കറന്‍സികള്‍ക്ക് ഇടിവ് നേരിട്ടത്. ഏഷ്യന്‍ കറന്‍സികള്‍ എല്ലാം തന്നെ ഇടിവ് നേരിടുകയാണ്.  


ഡോളറിനെതിരെ രൂപയുടെ മൂല്യം ഇനിയും കുറയാനുള്ള സാധ്യതയാണ് സാമ്പത്തിക വിദഗ്ധർ കാണുന്നത്.  ആർബിഐയുടെ ശക്തമായ  ഇടപെടൽ ഇല്ലാത്തതിനാൽ രൂപ  വരും ദിവസങ്ങളില്‍  കൂടുതല്‍ ഇടിവ് നേരിടാനുള്ള സാധ്യതയും ഇവര്‍ തള്ളിക്കളയുന്നില്ല. സമീപകാലത്ത് കറൻസി 81.80, 82.00 നിലവാരത്തിലേക്ക് ദുർബലമാകുമെന്ന ആശങ്കയാണ് സാമ്പത്തിക വിദഗ്ധര്‍ പങ്കുവയ്ക്കുന്നത്.  



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.