Indian Railway: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask നിര്‍ബന്ധമായും ധരിച്ചോളൂ, ഇല്ലെങ്കില്‍ ...
ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask കര്‍ശനമായി ധരിച്ചിരിയ്ക്കണം. മാസ്‌ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തുമെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
New Delhi: ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും Mask കര്‍ശനമായി ധരിച്ചിരിയ്ക്കണം. മാസ്‌ക് ധരിക്കാത്ത യാത്രക്കാർക്ക് റെയിൽവേ സംരക്ഷണ സേനയോ മറ്റ് ഉദ്യോഗസ്ഥരോ പിഴ ചുമത്തുമെന്ന് റെയിൽവേ പുറത്തിറക്കിയ ഉത്തരവില്‍ പറയുന്നു.
Mask ധരിക്കാത്തവര്‍ക്ക് പിഴ ചുമത്തുന്നതുമായി ബന്ധപ്പെട്ട സർക്കുലർ ഇന്നാണ് റെയിൽവേ (Indian Railway) പുറത്തിറക്കിയത്. ട്രെയിൻ യാത്രയിലുടനീളം മാസ്‌ക് ധരിക്കണമെന്ന് സർക്കുലർ വ്യക്തമാക്കുന്നു അടുത്ത ആറ് മാസത്തേക്കാണ് കര്‍ശന നിയന്ത്രണം ഉണ്ടാവുക. ട്രെയിനിലും റെയിൽവേ സ്റ്റേഷനിലും മാസ്‌ക് ധരിക്കാത്ത യാത്രക്കാർക്ക് 500രൂപയാണ് പിഴ ചുമത്തുക.
കോവിഡ് (Covid-19) വ്യാപനം നിയന്ത്രിക്കുന്നതിന്‍റെ ഭാഗമായി റെയിൽവേ സ്വീകരിച്ച വിവിധ നടപടികളുടെ ഭാഗമായാണ് മാസ്ക് ധരിക്കതവര്‍ക്ക് പിഴ നിശ്ചയിച്ചിരിക്കുന്നത്. കേന്ദ്ര സർക്കാർ നല്‍കിയ നിർദേശമനുസരിച്ചാണ് പുതിയ നിയന്ത്രണം.
അതേസമയം, കോവിഡ് വ്യാപനം ശക്തമായ ഈ സാഹചര്യത്തില്‍ ട്രെയിന്‍ യാത്രയ്ക്ക് പുറപ്പെടും മുന്‍പ് ചില കാര്യങ്ങള്‍ ശ്രദ്ധിച്ചിരിയ്ക്കേണ്ടത് അനിവാര്യമാണ്. യാത്ര പുറപ്പെടുന്നതിന് മുമ്പ് Indian Railway പുറത്തിറക്കിയിരിയ്ക്കുന്ന ഏറ്റവും പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ യാത്രക്കാര്‍ തീര്‍ച്ചയായും അറിഞ്ഞിരിയ്ക്കണം.
രാജ്യത്ത് കൊറോണ വ്യാപനം ക്രമാതീതമായി വർദ്ധിക്കുകയാണ് എങ്കിലും ഇത് റെയിൽവേയുടെ സേവനങ്ങളെ ബാധിക്കില്ലെന്ന് ഇന്ത്യൻ റെയിൽവേ (Indian Railway) ഇതിനോടകം വ്യക്തമാക്കിയിട്ടുണ്ട്. യാത്രക്കാര്‍ ആശങ്കപ്പെട്ടതുപോലെ, ട്രെയിന്‍ യാത്രയ്ക്ക് കോവിഡ് -19 നെഗറ്റീവ് സർട്ടിഫിക്കറ്റിന്‍റെ (Corona Negative Report) ആവശ്യമില്ല. അതാത് സംസ്ഥാന ങ്ങള്‍ പുറത്തിറക്കി യിരിയ്ക്കുന്ന നിയമങ്ങളും റെയിൽവേയുടെ നിയമങ്ങളും തമ്മില്‍ ബന്ധമില്ല എന്നും അധികൃതര്‍ വ്യക്തമാക്കി.
കോവിഡ് വ്യാപനവും അനുബന്ധ ശുചിത്വ പ്രശ്നങ്ങളും കണക്കിലെടുത്ത്, ഇന്ത്യൻ റെയിൽവേ പാകം ചെയ്ത ഭക്ഷണം (Cooked Food) വിതരണം ചെയ്യുന്നത് നിർത്തലാക്കിയിരിയ്ക്കുകയാണ്.
പകരം , റെഡി ടു ഈറ്റ് (Ready to Eat - RTE) ഭക്ഷണമാണ് അടുത്ത അറിയിപ്പുണ്ടാകും വരെ ലഭിക്കുക.
കോവിഡ് മഹാമാരിയുമായി ബന്ധപ്പെട്ട സംരക്ഷണ ഇനങ്ങളായ മാസ്കുകൾ, സാനിറ്റൈസറുകൾ, കയ്യുറകൾ, ടേക്ക്‌അവേ ബെഡ്‌റോൾ കിറ്റുകൾ എന്നിവ സ്റ്റേഷനുകളിലെ മൾട്ടി പർപ്പസ് സ്റ്റാളുകൾ വഴി വിൽപ്പനയ്ക്ക് ലഭ്യമാക്കിയിട്ടുണ്ട്.
Also read: Train യാത്രയ്ക്ക് പ്ലാനുണ്ടോ? എങ്കില്‍ പുതിയ കോവിഡ് മാർഗ്ഗനിർദ്ദേശങ്ങള്‍ ശ്രദ്ധിക്കൂ
അതേസമയം, കോവിഡ് വ്യാപിക്കുന്ന സാഹചര്യത്തിലും ട്രെയിന്‍ സര്‍വീസ് നിര്‍ത്തലാക്കാനോ, ട്രെയിനുകളുടെ എണ്ണം കുറയ്ക്കാനോ പദ്ധതിയില്ലെന്ന് റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചിരുന്നു. ട്രെയിനിൽ യാത്ര ചെയ്യാൻ ആഗ്രഹിക്കുന്നവർക്ക് അതിന് സാധിക്കും. യാതൊരു പ്രശ്നവും ഉണ്ടാകില്ല. അതേസമയം, കുടിയേറ്റ തൊഴിലാളികളുടെ പലായനം മൂലം ട്രെയിനുകളില്‍ തിരക്ക് വര്‍ദ്ധിക്കുകയാണെങ്കില്‍ ട്രെയിനുകളുടെ എണ്ണം വർദ്ധിപ്പിച്ച് അതിന് പരിഹാരം കാണുമെന്നും അദ്ദേഹം പറഞ്ഞു. യാത്രക്കാരുടെ തിരക്ക് കണക്കിലെടുത്ത് ഇതിനോടകം തന്നെ ട്രെയിനുകളുടെ എണ്ണം വര്‍ദ്ധിപ്പിച്ചിട്ടുണ്ട്. അതിനാല്‍ പരിഭ്രാന്തരാക്കേണ്ട ആവശ്യമില്ല, അദ്ദേഹം പറഞ്ഞു.
Also read: Train യാത്രയ്ക്ക് Corona Negative Report ആവശ്യമാണോ? Indian Railwayയുടെ മറുപടി
കൊറോണ വ്യാപിക്കുന്ന സാഹചര്യത്തിലും രാജ്യത്ത് 1402 സ്പെഷ്യല്‍ ട്രെയിനുകളും 5,381 Suburban ട്രെയിനുകളും 830 പാസ്സഞ്ചര്‍ ട്രെയിനുകളും രാജ്യത്ത് പ്രതി ദിനം സര്‍വീസ് നടത്തുന്നതായി റെയിൽവേ ബോർഡ് ചെയർമാനും സിഇഒയുമായ സുനീത് ശർമ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...