New Delhi: രാജ്യത്തുടനീളം നടക്കുന്ന വാക്സിനേഷൻ കാമ്പയിനിന്‍റെ  പുരോഗതി കേന്ദ്ര ആരോഗ്യമന്ത്രി മൻസുഖ് മാണ്ഡവ്യ  (Union Health Minister Mansukh Mandaviya) അവലോകനം ചെയ്യുകയും പകർച്ചവ്യാധിയെ നേരിടുന്നതിൽ വിവിധ  തലത്തില്‍ നടക്കുന്ന അലംഭാവത്തിനെതിരെ മുന്നറിയിപ്പ് നൽകുകയും ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

യോഗത്തില്‍  സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി  Vaccination Status അവലോകനം ചെയ്ത കേന്ദ്ര ആരോഗ്യമന്ത്രി, പകർച്ചവ്യാധി അവസാനിച്ചുവെന്ന് കരുതരുതെന്ന  മുന്നറിയിപ്പും നല്‍കി. 


"Covid -19 അവസാനിച്ചുവെന്ന് നാം കരുതരുത്. ജില്ലാടിസ്ഥാന ത്തിലുള്ള  നിർദ്ദിഷ്ട കർമ്മ പദ്ധതികൾ തയ്യാറാക്കാൻ  CoWIN ഉപയോഗിക്കാം," മാണ്ഡവ്യ യോഗത്തിൽ പറഞ്ഞു.


ഇന്നത്തെ അവലോകന യോഗം  പ്രധാനമായും  പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ    (Prime mInister Narendra Modi) "വീടുകള്‍ തോറും വാക്സിന്‍"  എന്ന ആഹ്വാനത്തിന് കൂടുതൽ ഊർജം പകരുക എന്ന   ലക്ഷ്യം മുന്‍ നിര്‍ത്തിയായിരുന്നു.  യോഗത്തിനിടെ  കേന്ദ്ര ആരോഗ്യമന്ത്രി  എല്ലാ സംസ്ഥാനങ്ങളിലെയും കേന്ദ്ര ഭരണ പ്രദേശങ്ങളിലെയും ആരോഗ്യ മന്ത്രിമാരുമായി സ്ഥിതിഗതികൾ അവലോകനം ചെയ്തു.  


Also Read: India COVID Update : രാജ്യത്ത് 13,091 പേർക്ക് കൂടി കോവിഡ് രോഗബാധ ; 13,878 പേർ രോഗമുക്തി നേടി


ധന്വന്തരി ദിവസത്തോടനുബന്ധിച്ച് നവംബർ 2 -ന്  കേന്ദ്ര സർക്കാർ ഒരു മാസം നീണ്ടുനിൽക്കുന്ന : 'Har Ghar Dastak" ക്യാമ്പയിൻ ആരംഭിച്ചു. ഈ ക്യാമ്പയിനിലൂടെ പരമാവധി  വാക്സിനേഷന്‍ നല്‍കുക എന്നതാണ് ലക്ഷ്യമിടുന്നത്. 


ഇതുവരെ ഒരു ഡോസ് പോലും എടുക്കാത്തവർക്കും രണ്ടാമത്തെ ഡോസ് എടുക്കാന്‍ സമയമായവര്‍ക്കും  വീടുതോറുമുള്ള COVID-19 വാക്‌സിനേഷന്‍  ക്യാമ്പയിൻ  ഏറെ പ്രയോജനം നല്‍കും.  


Alo Read: Anti - Covid Pill : കോവിഡ് രോഗത്തിനുള്ള ഇന്ത്യൻ നിർമ്മിത മോള്‍നുപിരാവിര്‍ ഗുളികകൾക്ക് ഉടൻ അനുമതി ലഭിച്ചേക്കും


ഇന്ത്യയിലെ Vaccination Status പരിശോധിച്ചാല്‍   മുതിർന്ന ജനസംഖ്യയുടെ 79.2% പേര്‍ക്കും  കുറഞ്ഞത് ഒരു ഡോസ് COVID-19 വാക്‌സിനെങ്കിലും ലഭിച്ചിട്ടുണ്ട്, അതേസമയം , രാജ്യത്തെ ഏകദേശം 94 കോടി വരുന്ന മുതിർന്ന ജനസംഖ്യയുടെ 37% ല്‍ അധികം  ആളുകൾക്ക് രണ്ട് ഡോസുകളും നൽകിയിട്ടുണ്ടെന്നും  ആരോഗ്യ മന്ത്രാലയ ഉദ്യോഗസ്ഥർ പറഞ്ഞു.


ഏറ്റവും കൂടുതൽ വാക്സിന്‍  ഡോസുകൾ നൽകിയ ആദ്യ അഞ്ച് സംസ്ഥാനങ്ങൾ ഉത്തർപ്രദേശ്, മഹാരാഷ്ട്ര, പശ്ചിമ ബംഗാൾ, ഗുജറാത്ത്, മധ്യപ്രദേശ് എന്നിവയാണ്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.