7th Pay Commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് സന്തോഷവാർത്ത; DA വർധനവിന് പിന്നാലെ HRA യിലും വർധനവുണ്ടാകും!
7th pay commission latest news today: DA വർധനയ്ക്ക് ശേഷം മറ്റൊരു സന്തോഷവാർത്ത കൂടി കേന്ദ്ര ജീവനക്കാരെ കാത്തിരിക്കുകയാണ്. ജീവനക്കാരുടെ ഹൗസ് റെൻ്റ് അലവൻസും (HRA) വർദ്ധിപ്പിക്കുമെന്നാണ് റിപ്പോർട്ട്.
7th pay commission: കേന്ദ്ര സർക്കാർ ജീവനക്കാർക്ക് വീണ്ടുമൊരു സന്തോഷവാർത്ത. ഇവരുടെ ശമ്പളത്തിൽ വർദ്ധനവ് ആരംഭിച്ചിരിക്കുകയാണ്. അടുത്തിടെ കേന്ദ്ര ജീവനക്കാരുടെ പുതിയ ക്ഷാമബത്ത സ്ഥിരീകരിച്ചു. എങ്കിലും അതിൻ്റെ പ്രഖ്യാപനത്തിന് ഇനിയും സമയമുണ്ട്. ഇതിന്റെ തീരുമാനം മാർച്ചോടെ പുറത്തുവരും. എന്നാൽ ഇപ്പോഴിതാ ഡിഎ വർധനയ്ക്ക് ശേഷം മറ്റൊരു സന്തോഷവാർത്ത കൂടി അവരെ കാത്തിരിക്കുകയാണെന്നാണ് പുറത്തുവരുന്ന റിപ്പോർട്ട്. അതായത് ഡിഎയ്ക്ക് പുറമെ ജീവനക്കാരുടെ ഹൗസ് റെൻ്റ് അലവൻസും വർദ്ധിക്കാൻ പോകുകയാണെന്നാണ് റിപ്പോർട്ട്. ക്ഷാമബത്ത (DA) 50 ശതമാനമായി സ്ഥിരീകരിച്ചതായിട്ടാണ് റിപ്പോർട്ട്. ഇനി HRA പുനരവലോകനാം ചെയ്യും. റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ HRA മൂന്ന് ശതമാനം വർധിക്കുമെന്നാണ്.
Also Read: 7th Pay Commission: ശമ്പളത്തിൽ 9000 രൂപ കൂടുമോ? കേന്ദ്ര ജീവനക്കാരുടെ ഡിഎ ചിലപ്പോ ഞെട്ടിക്കാം
ഡിഎ വർദ്ധനവിന് ശേഷം എച്ച്ആർഎയും വർദ്ധിച്ചേക്കും
ക്ഷാമബത്ത 4 ശതമാനം വർധനവ് സ്ഥിരീകരിച്ചു. അതിന് മാർച്ചിൽ കേന്ദ്രമന്ത്രിസഭയും അംഗീകാരം നൽകും. അതിലൂടെ കേന്ദ്ര ജീവനക്കാരുടെ ക്ഷാമബത്ത 50 ശതമാനമായി മാറും. 2024 ജനുവരി 1 മുതലുള്ളതാണ് നടപ്പിലാക്കാൻ പോകുന്നത്. 2021 ജൂലൈയിൽ ക്ഷാമബത്ത 25 ശതമാനം കടന്നപ്പോൾ എച്ച്ആർഎയിൽ 3 ശതമാനം പുതുക്കി നിശ്ചയിച്ചിരുന്നു. ഇതോടെ എച്ച്ആർഎയുടെ ഉയർന്ന പരിധി 24 ശതമാനത്തിൽ നിന്ന് 27 ശതമാനമായി ഉയർത്തി. ഇപ്പോൾ ക്ഷാമബത്ത 50 ശതമാനത്തിൽ എത്തിയാൽ എച്ച്ആർഎയിലും പരിഷ്കരണം ഉണ്ടാകും. ഇത് വീണ്ടും 3 ശതമാനം വർദ്ധിച്ചേക്കുമെന്നാണ് സൂചന. മെട്രോ നഗരങ്ങളുടെ എച്ച്ആർഎ അതായത് എക്സ് കാറ്റഗറിയിൽ വരുന്ന നഗരങ്ങളുടെ എച്ച്ആർഎ 30 ശതമാനമായി ഉയരും. ഇതോടെ ഈ നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് 30 ശതമാനം നിരക്കിൽ വീട്ടു വാടക അലവൻസ് ലഭിക്കും.
Also Read: ഡിഎ 2% ലഭിച്ചാൽ ബാക്കി കുടിശ്ശിക 16 ശതമാനം അല്ല; ഏപ്രിലിൽ കൈയ്യിൽ കിട്ടുന്ന ശമ്പളം ഇത്രയാണ്
എച്ച്ആർഎ എപ്പോൾ വർദ്ധിപ്പിക്കുമെന്ന് സർക്കാർ അറിയിച്ചു
ഡിപ്പാർട്ട്‌മെൻ്റ് ഓഫ് പേഴ്‌സണൽ ആൻഡ് ട്രെയിനിംഗ് (DoPT) ന്റെ റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ ക്ഷാമബത്തയുടെ അടിസ്ഥാനത്തിലാണ് കേന്ദ്ര ജീവനക്കാർക്കുള്ള ഹൗസ് റെൻ്റ് അലവൻസ് പുതുക്കുന്നത്. HRA യിൽ നഗരങ്ങളെ X, Y, Z വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. X കാറ്റഗറി നഗരങ്ങളിലെ ജീവനക്കാർക്ക് 27%, Y കാറ്റഗറി 18%, Z കാറ്റഗറി 9% എന്നിങ്ങനെയാണ് നിലവിൽ എച്ച്ആർഎ ലഭിക്കുന്നത്. ഈ വർദ്ധനവ് 2021 ജൂലൈ 1 മുതൽ ഡിഎയ്‌ക്കൊപ്പം പ്രാബല്യത്തിൽ വന്നു. എന്നാൽ 2016 ലെ സർക്കാർ മെമ്മോറാണ്ടം അനുസരിച്ച് ഡിഎ വർദ്ധനയ്‌ക്കൊപ്പം എച്ച്ആർഎ പരിഷ്‌കരിക്കാനുള്ള നിർദ്ദേശങ്ങളുമുണ്ടായിരുന്നു. അതിലൂടെ 2021ൽ ക്ഷാമബത്ത 25 ശതമാനമായി വർധിച്ചപ്പോൾ എച്ച്ആർഎയിലും വർദ്ധനവ് ഉണ്ടായി. അതുകൊണ്ടുതന്നെ ഇപ്പോൾ ഡിഎ 50 ശതമാനം എത്തുമ്പോൾ എച്ച്ആർഎയിലും വർദ്ധനവ് ഉണ്ടാകും.
HRA കണക്കുകൂട്ടുന്നതിനുള്ള ഫോർമുല എന്താണ്?
HRA കണക്കാക്കാൻ ഒരു പ്രത്യേക ഫോർമുല തന്നെയുണ്ട്. നിലവിലെ സാഹചര്യത്തിൽ നഗരത്തിൻ്റെ കാറ്റഗറി അനുസരിച്ചാണ് കേന്ദ്ര ജീവനക്കാർക്ക് വീട് വാടക നൽകുന്നത്. സർക്കാർ നഗരങ്ങളെ/പട്ടണങ്ങളെ X, Y, Z വിഭാഗങ്ങളായി തിരിച്ചിട്ടുണ്ട്. എക്‌സ് വിഭാഗത്തിൽ 27 ശതമാനവും വൈ വിഭാഗത്തിൽ 18 ശതമാനവും ഇസഡ് വിഭാഗത്തിൽ 9 ശതമാനവുമാണ് സർക്കാർ ഭവന വാടക അലവൻസ് (HRA) നൽകുന്നത്. ജീവനക്കാരൻ്റെ അടിസ്ഥാന ശമ്പളത്തിനനുസരിച്ചാണ് ഈ വീട്ടു വാടക അലവൻസ് നിശ്ചയിക്കുന്നത്.
എക്സ് വിഭാഗത്തിൽ
ഡൽഹി, അഹമ്മദാബാദ്, ബെംഗളൂരു, മുംബൈ, പൂനെ, ചെന്നൈ, കൊൽക്കത്ത എന്നീ നഗരങ്ങളെ എക്‌സ് കാറ്റഗറിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. ഇവിടെ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ 27 ശതമാനമാണ് എച്ച്ആർഎ ലഭിക്കുക
Y വിഭാഗത്തിൽ
പട്‌ന, ലഖ്‌നൗ, വിശാഖപട്ടണം, ഗുണ്ടൂർ, വിജയവാഡ, ഗുവാഹത്തി, ചണ്ഡീഗഡ്, റായ്പൂർ, രാജ്‌കോട്ട്, ജാംനഗർ, വഡോദര, സൂറത്ത്, ഫരീദാബാദ്, ഗാസിയാബാദ്, ഗുഡ്ഗാവ്, നോയിഡ, റാഞ്ചി, ജമ്മു, ശ്രീനഗർ, ഗ്വാളിയോർ, ഇൻഡോർ, ഭോപ്പാൽ, ജബൽപൂർ, ഉജ്ജായിൻ ഔറംഗബാദ്, നാഗ്പൂർ, സാംഗ്ലി, സോലാപൂർ, നാസിക്, നന്ദേഡ്, ഭിവാദി, അമരാവതി, കട്ടക്ക്, ഭുവനേശ്വർ, റൂർക്കേല, അമൃത്സർ, ജലന്ധർ, ലുധിയാന, ബിക്കാനീർ, ജയ്പൂർ, ജോധ്പൂർ, കോട്ട, അജ്മീർ, മൊറാദാബാദ്, മീററ്റ്, ബറേലി, അലിഗഡ്, ആഗ്ര, അലിഗഡ്, കാൺപൂർ, അലഹബാദ്, ഗോരഖ്പൂർ, ഫിറോസാബാദ്, ഝാൻസി, വാരണാസി, സഹാറൻപൂർ തുടങ്ങിയവയാണ് Y വിഭാഗത്തിൽ വരുന്ന നഗരങ്ങൾ. ഇവിടെ താമസിക്കുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ 18 ശതമാനം എച്ച്ആർഎ ലഭിക്കും.
Z വിഭാഗത്തിൽ:
എക്‌സ്, വൈ കാറ്റഗറി നഗരങ്ങൾ ഒഴികെ മറ്റെല്ലാ നഗരങ്ങളും Z കാറ്റഗറിയിലാണ് വരുന്നത്. ഈ നഗരങ്ങളിൽ ജോലി ചെയ്യുന്ന ജീവനക്കാർക്ക് അടിസ്ഥാന ശമ്പളത്തിൻ്റെ 9 ശതമാനമാണ് HRA ലഭിക്കുക.
ജീവനക്കാരുടെ എച്ച്ആർഎ എങ്ങനെ വർദ്ധിപ്പിക്കാം?
ഹൗസ് റെൻ്റ് അലവൻസിലെ അടുത്ത പുനരവലോകനം 2024 മാർച്ചിൽ ആയിരിക്കും നടക്കുക. ക്ഷാമബത്ത 50 ശതമാനത്തിലെത്തിയാലുടൻ എച്ച്ആർഎയുടെ പരമാവധി നിരക്ക് നിലവിലുള്ള 27 ശതമാനത്തിൽ നിന്ന് 30 ശതമാനമായി ഉയരുമെന്നാണ് റിപ്പോർട്ട്. എക്സ് വിഭാഗത്തിൽ പെടുന്ന ജീവനക്കാർക്കായിരിക്കും 30 ശതമാനം ലഭിക്കുക. രണ്ടാമത്തെ വിഭാഗത്തിൽ, 2 ശതമാനമായിരിക്കും. അതോടെ y കാറ്റഗറിയിൽ ഉള്ളവരുടെ നിലവിലെ 18% എന്നത് 20% ആയി മാറും ശേഷം Z കാറ്റഗറി ജീവനക്കാർക്ക് 1 % ആയിരിക്കും വർദ്ധനവ് വരിക. അതോടെ ഇവരുടെ HRA 10% ആകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ.