ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു നാളെ സത്യപ്രതിജ്ഞ ചെയ്യും
നാളെ രാവിലെ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും
ഡൽഹി: ഇന്ത്യയുടെ പതിനഞ്ചാമത് രാഷ്ട്രപതിയായി ദ്രൗപദി മുർമു നാളെ സത്യപ്രതിജ്ഞ ചെയ്യും. പാർലമെന്റിന്റെ സെൻട്രൽ ഹാളിലാണ് സത്യപ്രതിജ്ഞാ ചടങ്ങ് നടക്കുന്നത്. ഇതിന്റെ ഒരുക്കങ്ങളെല്ലാം പൂർത്തിയായി. രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ഭരണകാലാവധി ഇന്ന് അവസാനിക്കും.
ആദിവാസി ഗോത്രവിഭാഗത്തിൽ നിന്ന് ഇന്ത്യയുടെ പ്രസിഡന്റ് സ്ഥാനത്തേക്ക് എത്തുന്ന ആദ്യ വനിതയാണ് മുർമു. നാളെ രാവിലെ 10.15നാണ് സത്യപ്രതിജ്ഞാ ചടങ്ങ്. സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എൻ വി രമണ സത്യവാചകം ചൊല്ലിക്കൊടുക്കും.
സ്ഥാനമൊഴിയുന്ന രാഷ്ട്രപതി രാംനാഥ് കോവിന്ദ്, ഉപരാഷ്ട്രപതി വെങ്കയ്യ നായിഡു, പ്രധാനമന്ത്രി നരേന്ദ്രമോദി, കേന്ദ്രമന്ത്രിമാർ, മുൻ പ്രധാനമന്ത്രിമാർ, എംപിമാർ, വിവിധ പാർട്ടി നേതാക്കൾ തുടങ്ങിയവർ ചടങ്ങിന്റെ ഭാഗമാകും.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...