PM Modi: പ്രധാനമന്ത്രിയുടെ വീടിന് സമീപത്ത് ഡ്രോൺ; ഡൽഹി പോലീസ് അന്വേഷണം തുടങ്ങി!
Drone Spotted: തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്.
ന്യൂഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ ഔദ്യോഗിക വസതിക്ക് മുകളിലൂടെ ഡ്രോണ്‍ പറത്തിയതായി കണ്ടെത്തി. തിങ്കളാഴ്ച പുലര്‍ച്ചെ 5:30 ഓടെ ഡ്രോണ്‍ ശ്രദ്ധയില്‍പ്പെട്ട സ്‌പെഷ്യല്‍ പ്രൊട്ടക്ഷന്‍ ഗ്രൂപ്പ് ഉദ്യോഗസ്ഥരാണ് വിവരം പോലീസിനെ അറിയിച്ചത്. ഉടന്‍തന്നെ ഡല്‍ഹി പോലീസ് അന്വേഷണം തുടങ്ങിയിട്ടുണ്ട്.
പ്രധാനമന്ത്രിയുടെ വസതിക്ക് മുകളിലൂടെ പറന്ന ഡ്രോണ്‍ പിന്നീട് കണ്ടെത്താന്‍ കഴിഞ്ഞിട്ടില്ലെന്നും തിരച്ചില്‍ തുടരുകയാണെന്നും ഉദ്യോഗസ്ഥര്‍ അറിയിച്ചിട്ടുണ്ട്. പ്രധാനമന്ത്രിയുടെയും വസതിയുടെയും സുരക്ഷ ഒരുക്കുന്നത് എസ്പിജിയാണ്. വിമാനങ്ങളും ഡ്രോണുകളും പറത്തുന്നതിന് വിലക്കുള്ള അതീവ സുരക്ഷാ മേഖലയിലാണ് പ്രധാനമന്ത്രിയുടെ ഔദ്യോഗിക വസതി സ്ഥിതിചെയ്യുന്നത്.
Also Read: Kanal Kannan: മതവിദ്വേഷപ്രചാരണം: സംഘട്ടന സംവിധായകൻ കനൽ കണ്ണന്റെ പേരിൽ കേസ്
നോ ഫ്ലൈ സോൺ അഥവാ നോ ഡ്രോൺ സോൺ ആയ ഈ മേഖലയിലാണ് സുരക്ഷാ സംവിധാനങ്ങൾ മറികടന്ന് ഡ്രോൺ പറത്തിയതെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...