ബ൦ഗളൂരു: അമിതവേഗത്തിലെത്തി കാല്‍നട യാത്രക്കാരെ ഇടിച്ചു തെറിപ്പിക്കുന്ന കാറിന്‍റെ വീഡിയോ സമൂഹ മാധ്യമങ്ങളില്‍ വൈറലാകുന്നു.  


COMMERCIAL BREAK
SCROLL TO CONTINUE READING

നിയന്ത്രണംവിട്ട കാര്‍ നടപ്പാതയിലൂടെ സഞ്ചരിച്ച ജനങ്ങള്‍ക്കിടയിലേക്ക് പാഞ്ഞുകയറുകയായിരുന്നു.


ബ൦ഗളൂരു എച്ച്എസ്ആര്‍ ലേഔട്ടില്‍ ഞായറാഴ്ച വൈകിട്ടോടെ നടന്ന അപകടത്തില്‍ ഏഴുപേര്‍ക്ക് പരിക്കേറ്റു. ഇതില്‍ നാല് പേരുടെ നില അതീവ ഗുരുതരമാണ്. 


എച്ച്എസ്ആര്‍ ലേ ഔട്ടില്‍ 14-ാം ക്രോസിലെ ഹോട്ടലിന് മുന്‍വശത്ത് നടന്ന അപകടത്തിന്‍റെ സിസിടിവി ദൃശ്യങ്ങളാണ് സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിക്കുന്നത്. 


ഹോട്ടലില്‍ ഭക്ഷണം കഴിച്ചു കൊണ്ടിരുന്ന ആളുകളെയും നടന്നു പോകുകയായിരുന്ന ആളുകളുടെ ഇടയിലേക്കാണ് വെള്ള നിറത്തിലുള്ള എസ്യുവി ഇടിച്ച് കയറിയത്. 


റോഡില്‍നിന്ന് നടപ്പാതയിലേക്ക് പാഞ്ഞുകയറിയ കാര്‍ ആദ്യം സമീപത്ത് നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനങ്ങളെയും ഇടിച്ചിരുന്നു. 


മദ്യപിച്ചാണ് ഡ്രൈവര്‍ കാറോടിച്ചിരുന്നതെന്നും ഇയാളെ അറസ്റ്റ് ചെയ്തെന്നും പൊലീസ് വ്യക്തമാക്കി. കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ ബാംഗ്ലൂരില്‍ സമാന രീതിയില്‍ നടക്കുന്ന രണ്ടാമത്തെ വാഹനാപകടമാണിത്. 


കഴിഞ്ഞ ദിവസം മദ്യപിച്ച് വാഹനമോടിച്ച് അപകടമുണ്ടാക്കിയ കന്നഡ നടനെ ആളുകള്‍ ആക്രമിച്ചിരുന്നു.