രാജ്യത്ത് അസംഘടിത മേഖലയിൽ ജോലി ചെയ്യുന്ന തൊഴിലാളികൾക്ക് വേണ്ടിയുള്ളതാണ് ഇ ശ്രം കാർഡ്. തൊഴിലാളികളുടെ ദേശീയ ഡാറ്റ ബേസ് തയ്യാറാക്കുന്നതിൻറെ ഭാഗമായാണ് ഇ ശ്രം  പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നത്.


COMMERCIAL BREAK
SCROLL TO CONTINUE READING

എങ്ങിനെ രജിസ്റ്റർ ചെയ്യാം


ഘട്ടം 1- eshram.gov.in-ലേക്ക് ലോഗിൻ ചെയ്യുക അല്ലെങ്കിൽ ഈ ലിങ്കിൽ ക്ലിക്ക് ചെയ്യുക


ഘട്ടം 2- തുടർന്ന് ഹോം പേജിലെ 'ഇ-ശ്രമിൽ രജിസ്റ്റർ ചെയ്യുക' ലിങ്കിൽ ടാപ്പ് ചെയ്യുക.


ഘട്ടം 3- അടുത്തതായി, ആധാർ ലിങ്ക് ചെയ്‌ത മൊബൈൽ നമ്പറും ക്യാപ്‌ച കോഡും നൽകി സെൻഡ് OTP അമർത്തുക.


ഘട്ടം 4- രജിസ്ട്രേഷൻ പ്രക്രിയ പൂർത്തിയാക്കാനുള്ള നിർദ്ദേശങ്ങൾ പാലിക്കുക.



ഇ-ശ്രാം കാർഡിന്റെ പ്രയോജനങ്ങൾ


പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്ന ഒരു അസംഘടിത തൊഴിലാളിക്ക് PMSBY പ്രകാരം 2 ലക്ഷം രൂപയുടെ അപകട ഇൻഷുറൻസ് പരിരക്ഷ ലഭിക്കും. കൂടാതെ, അസംഘടിത തൊഴിലാളികളുടെ എല്ലാ സാമൂഹിക സുരക്ഷാ ആനുകൂല്യങ്ങളും ഭാവിയിൽ ഈ പോർട്ടലിലൂടെ വിതരണം ചെയ്യും.



രജിസ്ട്രേഷന് ആവശ്യമായ രേഖകൾ


ഇ-ശ്രം പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിന്, ഒരു അസംഘടിത തൊഴിലാളിക്ക് ആധാർ നമ്പർ, ആധാർ രജിസ്റ്റർ ചെയ്ത മൊബൈൽ നമ്പർ, ബാങ്ക് അക്കൗണ്ട് നമ്പർ എന്നിവ ആവശ്യമാണ്.


പോർട്ടലിൽ രജിസ്റ്റർ ചെയ്യുന്നതിനുള്ള യോഗ്യത


യോഗ്യതയെ സംബന്ധിച്ചിടത്തോളം, ഒരാൾ ഇന്ത്യൻ പൗരൻ ആയിരിക്കണം. കൂടാതെ 18-59 നും ഇടയിൽ പ്രായമുള്ളവരായിരിക്കണം. നിർമ്മാണ തൊഴിലാളികൾ, കർഷകത്തൊഴിലാളികൾ, കുടിയേറ്റ തൊഴിലാളികൾ, തെരുവ് കച്ചവടക്കാർ, വീട്ടുജോലിക്കാർ, പാൽക്കാർ, ട്രക്ക് ഡ്രൈവർമാർ, മത്സ്യത്തൊഴിലാളികൾ എന്നിങ്ങനെ താഴെപ്പറയുന്ന തൊഴിലാളികളെ ഇ-പോർട്ടൽ പരിഗണിക്കുന്നു.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.