ചെന്നൈ: Earthquake In Tamil Nadu: തമിഴ്‌നാട്ടിൽ ശക്തമായ ഭൂചലനം (Earthquake). റിക്ടർ സ്‌കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് അനുഭവപ്പെട്ടത്. ഇന്ന് പുലർച്ചെ 4.17 നായിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തത്.


COMMERCIAL BREAK
SCROLL TO CONTINUE READING

 



 


സംഭവത്തിൽ ആളപായമോ, നാശനഷ്ടമോ ഒന്നും ഇതുവരെ റിപ്പോർട്ട് ചെയ്തിട്ടില്ല.  വലിയ പ്രകമ്പനത്തോടെയാണ് ഭൂചലനം (Earthquake) ഉണ്ടായതെന്നാണ് പ്രദേശവാസികൾ പറയുന്നത്.  ചില വീടുകളിലും കെട്ടിടങ്ങളിലും വിള്ളൽ ഉണ്ടായതായും റിപ്പോർട്ടുണ്ട്. 


Also Read: Earthquake: തൃശൂർ, പാലക്കാട് ജില്ലകളിൽ ഭൂചലനം; നിരവധി വീടുകൾക്ക് വിള്ളൽ


വെല്ലൂരിന് 59 കിലോമീറ്റർ പടിഞ്ഞാറ്-തെക്ക് ഭാഗത്ത് 25 കിലോ മീറ്റർ ആഴത്തിലാണ് ഭൂചലനത്തിന്റെ പ്രഭവ കേന്ദ്രമെന്നാണ് അധികൃതർ അറിയിച്ചത്.


വെല്ലൂരിൽ കഴിഞ്ഞ ദിവസങ്ങളിൽ ശക്തമായ മഴയാണ് ലഭിച്ചത്. ഇതിന്റെ ഫലമായി പുഴകളും, ചെക്ക് ഡാമുകളും നിറഞ്ഞിട്ടുണ്ട്. ഇതിന് പിന്നാലെയാണ് ജനങ്ങളിൽ ഭീതിയുളവാക്കിക്കൊണ്ട് ഭൂചലനം ഉണ്ടായത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.