തിരുവനന്തപുരം: അറബിക്കടലില്‍ ശക്തമായ ഭൂചലനം. തിങ്കളാഴ്ച രാത്രി ഇന്ത്യൻ സമയം 8:56 ഓടെയായിരുന്നു ഭൂചലനം റിപ്പോർട്ട് ചെയ്തതെന്ന് ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രം സ്ഥിരീകരിച്ചു.


COMMERCIAL BREAK
SCROLL TO CONTINUE READING

 



മാലിദ്വീപിന്‍റെയും ലക്ഷദ്വീപിന്‍റെയും ഇടയിൽ സമുദ്രനിരപ്പിൽ നിന്ന് 10 കിലോമീറ്റർ താഴ്ചയാണ് പ്രഭവ കേന്ദ്രം. ദേശീയ ഭൂചലന നിരീക്ഷണ കേന്ദ്രവും സ്വകാര്യ ഏജന്‍സികളും ഇക്കാര്യം സ്ഥിരീകരിച്ചു. അതേസമയം മാലദ്വീപിൽ നിന്നും 216 കി.മി അകലെയാണ് ഭൂചലനം ഉണ്ടായതെന്ന് ജർമനി ആസ്ഥാനമായി പ്രവർത്തിക്കുന്ന സ്വകാര്യ ഭൂചലന നിരീക്ഷകർ അറിയിച്ചു.


Also Read: ജൂണിൽ ട്രിപ്പിൾ രാജയോഗം: ഈ രാശിക്കാർക്ക് ലഭിക്കും വൻ പുരോഗതി ഒപ്പം ധനനേട്ടവും!


മാലദ്വീപിലെ ഏഴ് നഗരങ്ങളിൽ നേരിയ തോതിൽ ഭൂചലനം അനുഭവപ്പെട്ടു. റിക്ടര്‍ സ്കെയിലില്‍ 4.5 തീവ്രതയാണ് രേഖപ്പെടുത്തിയത്. സുനാമിക്ക് സാധ്യതയുള്ള തലത്തിലുള്ള തീവ്രതയില്ലെന്നാണ് സ്വകാര്യ നിരീക്ഷണ കേന്ദ്രം മെറ്റ്ബീറ്റ് വെതര്‍ അറിയിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്