Earthquake Today in Andaman and Nicobar: ആൻഡമാൻ നിക്കോബാർ ദ്വീപിൽ ഭൂചലനം, റിക്ടർ സ്കെയിലിൽ 4.7 വരെ
ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം. ആളപായം ഒന്നും തന്നെ റിപ്പോർട്ട് ചെയ്ചിട്ടില്ല. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി റിപ്പോർട്ടുണ്ട്
ന്യൂഡൽഹി: ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ തിങ്കളാഴ്ച വൻ ഭൂചലനം. റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനത്തിൽ മറ്റ് നാശ നഷ്ടങ്ങളുണ്ടായില്ലെന്നാണ് പ്രാഥമിക വിവരം.പോർട്ട് ബ്ലെയർ, ആൻഡമാൻ നിക്കോബാർ ദ്വീപുകളിൽ നിന്ന് 256 കിലോമീറ്റർ അകലെയാണ് ഭൂകമ്പത്തിൻറെ പ്രഭവ കേന്ദ്രം.
ആദ്യം റിക്ടർ സ്കെയിലിൽ 4.4 രേഖപ്പെടുത്തിയ ചലനം പിന്നിട് 4.5, 4.6,4.7,4.4,4.6, 3.8 എന്നിങ്ങനെ വ്യത്യാസപ്പെട്ടിരുന്നു. ഏഴ് വട്ടം തുടർ ചലനങ്ങളുണ്ടായതായി നാഷണൽ സെൻർ ഫോർ എർത്ത് സയൻസ് സറ്റഡീസ് ഗവേഷകൻ രാജീവൻ എരികുളം തൻറെ ഫേസ്ബുക്ക് പോസ്റ്റിൽ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...