Earthquake | അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തിയിൽ ഭൂചലനം; 5.7 തീവ്രത രേഖപ്പെടുത്തി, ഡൽഹിയിലും നോയിഡയിലും പ്രകമ്പനം
കശ്മീരിന്റെ ചില ഭാഗങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.
ന്യൂഡൽഹി: അഫ്ഗാനിസ്ഥാൻ-താജിക്കിസ്ഥാൻ അതിർത്തി മേഖലയിൽ ഭൂചലനം. റിക്ടർ സ്കെയിലിൽ 5.7 തീവ്രത രേഖപ്പെടുത്തിയ ഭൂചലനമാണ് ഉണ്ടായത്. കശ്മീരിന്റെ ചില ഭാഗങ്ങളിലും നോയിഡയിലും ഭൂചലനം അനുഭവപ്പെട്ടതായി നാഷണൽ സെന്റർ ഫോർ സീസ്‌മോളജി (എൻസിഎസ്) അറിയിച്ചു.
കശ്മീരിൽ, ഭൂചലനത്തെത്തുടർന്ന് ശൈഖ് ഉൽ ആലം റയുടെ ചരാർ-ഇ-ഷരീഫ് ശവകുടീരത്തിന്റെ കിരീടം (മിനാരത്ത്) ചരിഞ്ഞതായി ഒരു പ്രാദേശിക മാധ്യമം ട്വീറ്റ് ചെയ്തു. പെഷവാർ, ലോവർ ദിർ, പാക് അധീന കാശ്മീർ എന്നിവിടങ്ങളിലും ഭൂചലനം അനുഭവപ്പെട്ടു. പഞ്ചാബിന്റെ ചില പ്രദേശങ്ങളിലും ഭൂചലനം അനുഭവപ്പെട്ടതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.
കഴിഞ്ഞ ദിവസം ഉത്തരാഖണ്ഡിൽ റിക്ടർ സ്കെയിലിൽ 3.6 തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഭൂചലനത്തെ തുടർന്ന് പരിഭ്രാന്തരായ ജനങ്ങൾ വീടുകളിൽ നിന്ന് ഇറങ്ങിയോടി. എന്നാൽ, ജീവഹാനിയോ വസ്തുവകകൾക്ക് നാശനഷ്ടമോ ഉണ്ടായതായി റിപ്പോർട്ട് ചെയ്തിട്ടില്ലെന്ന് അധികൃതർ അറിയിച്ചു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...