Lucknow: 2022 തുടക്കത്തില്‍ നടക്കാനിരിയ്ക്കുന്ന നിയമസഭ  തിരഞ്ഞെടുപ്പ്  കർശനമായ കോവിഡ് പ്രോട്ടോക്കോളുകള്‍ പാലിച്ചുകൊണ്ട് നടത്തുമെന്ന്  കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍.  


COMMERCIAL BREAK
SCROLL TO CONTINUE READING

ലഖ്‌നൗവില്‍ നടന്ന വാര്‍ത്താസമ്മേളനത്തിലാണ് ഈ വിവരം തിരഞ്ഞെടുപ്പ്  കമ്മീഷന്‍ അറിയിച്ചത്.


കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍റെ പ്രതിനിധി സംഘം ചൊവ്വാഴ്ച മുതൽ ലഖ്‌നൗവിൽ ക്യാമ്പ് ചെയ്യുകയാണ്.  ലഖ്‌നൗവിലെത്തിയ തിരഞ്ഞെടുപ്പ് കമ്മീഷൻ പ്രതിനിധി സംഘം ജില്ലാ മജിസ്‌ട്രേറ്റുമാർ, പോലീസ് മേധാവികൾ, കമ്മീഷണർമാർ, ഐജിമാർ, ഡിഐജിമാർ, മറ്റ് ഉദ്യോഗസ്ഥർ എന്നിവരുമായി കൂടിക്കാഴ്ച നടത്തി. 


Also Read: Mission Uttar Pradesh 2022: തിരഞ്ഞെടുപ്പല്ല, ജനാധിപത്യ വിപ്ലവമാണ് 2022-ൽ ഉത്തർപ്രദേശില്‍ നടക്കുകയെന്ന് SP chief Akhilesh Yadav


സംസ്ഥാന നിയമസഭാ തിരഞ്ഞെടുപ്പ് സ്വതന്ത്രവും നീതിയുക്തവുമായ രീതിയില്‍ നടത്തുന്നത് ഉറപ്പാക്കുന്നതിനായി കമ്മീഷന്‍  ഒരുക്കങ്ങൾ അവലോകനം ചെയ്‌തു. ജില്ലാ, ഡിവിഷണൽ തല ഉദ്യോഗസ്ഥരുമായി യോഗം ചേർന്നതിന് ശേഷം വ്യാഴാഴ്ച ലഖ്‌നൗവിലാണ് തിരഞ്ഞെടുപ്പ് കമ്മീഷൻ വാർത്താസമ്മേളനം നടത്തിയത്. 


Also Read: Mission Uttar Pradesh 2022: ഉത്തര്‍ പ്രദേശിന്‌ വമ്പന്‍ വാഗ്ദാനങ്ങളുമായി പ്രിയങ്ക ഗാന്ധി


തിരഞ്ഞെടുപ്പ് മുന്നൊരുക്കങ്ങള്‍ വിലയിരുത്തുന്നതിന്‍റെ ഭാഗമായി  രാഷ്ട്രീയ പാര്‍ട്ടി നേതാക്കളുമായി തിരഞ്ഞെടുപ്പ് കമ്മീഷന്‍  പ്രതിനിധി സംഘം കൂടിക്കാഴ്ച നടത്തിയിരുന്നു. കോവിഡ് 19 പ്രോട്ടോക്കോളുകള്‍ പാലിച്ച് കൃത്യസമയത്ത് തിരഞ്ഞെടുപ്പ് നടത്തണമെന്നാണ് പാര്‍ട്ടി പ്രതിനിധികള്‍ ആവശ്യപ്പെട്ടത് എന്ന്  CEC ചൂണ്ടിക്കാട്ടി. 


തിരഞ്ഞെടുപ്പ്  റാലികളുടെ എണ്ണം പരിമിതപ്പെടുത്താനും  ജനസാന്ദ്രതയുള്ള പ്രദേശങ്ങളിൽ പോളി൦ഗ്  ബൂത്തുകൾ സ്ഥാപിക്കരുതെന്നും രാഷ്ട്രീയ പാർട്ടികൾ നിർദേശിച്ചതായി CEC പറഞ്ഞു. 


Also Read: Mission UP 2022: ഉത്തര്‍ പ്രദേശില്‍ തുടര്‍ ഭരണം ഉറപ്പിക്കാന്‍ അമിത് ഷാ, നേതാക്കളുമായി നിര്‍ണ്ണായക ചര്‍ച്ച


കോവിഡ് വ്യാപനം  വര്‍ദ്ധിക്കുന്ന സാഹചര്യത്തില്‍  നിര്‍ണ്ണായക തീരുമാനങ്ങളാണ് തിരഞ്ഞെടുപ്പ് കമ്മീഷന്‍ കൈക്കൊണ്ടിരിയ്ക്കുന്നത്. 


വോട്ടര്‍മാരുടെ അന്തിമ പട്ടിക ജനുവരി 5 ന്  പുറത്തുവരും. ജനുവരി 5 ന് ശേഷം തിരഞ്ഞെടുപ്പ് തിയതികള്‍ പ്രഖ്യാപിക്കും 


പോളി൦ഗ് ഡ്യൂട്ടിയ്ക്ക് നിയോഗിക്കപ്പെട്ടിട്ടുള്ള ജീവനക്കാർ 2 ഡോസ് വാക്സിന്‍ സ്വീകരിച്ചിരിയ്ക്കണം.  


ക്രിമിനൽ പശ്ചാത്തലമുള്ള സ്ഥാനാർത്ഥികളെ കുറിച്ച് പൊതുജനങ്ങളെ അറിയിക്കണം.  തിരഞ്ഞെടുപ്പ് കാലത്ത് മദ്യവിതരണം തടയുന്നതിന് ആവശ്യമായ നടപടികൾ സ്വീകരിച്ചിട്ടുള്ളതായും കമ്മീഷന്‍ അറിയിച്ചു.


തിരഞ്ഞെടുപ്പ് കമ്മീഷനെ ബാധിക്കുന്ന ഏത് പ്രവർത്തനവും ഗൗരവമായി കാണും.  കൊറോണ കണക്കിലെടുത്ത്  മുന്‍പ് രാവിലെ 8 മുതല്‍ വൈകിട്ട് 5 വരെയായിരുന്നു പോളിംഗ് സമയം, അത് 8 മുതല്‍ വൈകുന്നേരം  6  വരെ നീട്ടും.


2017ലെ നിയമസഭ തിരഞ്ഞെടുപ്പ് പോളി൦ഗ്  ശതമാനം 61 ആയിരുന്നു. എന്നാല്‍,  ലോക്‌സഭാ തിരഞ്ഞെടുപ്പിൽ   അത് 59% ആയി കുറഞ്ഞു. വോട്ടിംഗ് ശതമാനം  കുറയുന്നത് ആശങ്കാജനകമാണ് എന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണര്‍ സുശീല്‍ ചന്ദ്ര ചൂണ്ടിക്കാട്ടി. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.