Manipur Violence: രണ്ടാം ഘട്ട വോട്ടെടുപ്പിന് ശേഷവും മണിപ്പൂരില്‍ റീ പോളിംഗ്.    ഔട്ടർ മണിപ്പൂർ പാർലമെന്‍റ്  മണ്ഡലത്തിലെ ആറ് പോളിംഗ് സ്റ്റേഷനുകളിലെ വോട്ടെടുപ്പാണ് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷൻ അസാധുവാക്കിയത്. ഈ പോളിംഗ് സ്റ്റേഷനുകളില്‍ ഏപ്രിൽ 30ന് വീണ്ടും വോട്ടെടുപ്പ് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Sleeping Without Pillow: തലയിണയില്ലാതെ ഉറങ്ങി നോക്കൂ, ഗുണങ്ങള്‍ ഏറെ 
 
മണിപ്പൂരില്‍ ഏപ്രിൽ 26 ന് നടന്ന രണ്ടാം ഘട്ട വോട്ടെടുപ്പ് പൂർത്തിയാകുന്നതിന് മുമ്പ് അജ്ഞാതർ ഇവിഎമ്മുകളും വിവിപാറ്റുകളും നശിപ്പിച്ച സാഹചര്യത്തിലാണ് ഈ പോളിംഗ് സ്റ്റേഷനുകളില്‍ വീണ്ടും വോട്ടെടുപ്പ് നടത്തുന്നത്.  ഒരു സ്റ്റേഷനിൽ വോട്ടിംഗ് മെഷീന് ചില തകരാറുകൾ ഉണ്ടായിരുന്നു. അതേസമയം, മറ്റൊന്നിൽ അജ്ഞാതരായ അക്രമികളുടെ  ഭീഷണി മൂലം വോട്ടിംഗ് പൂർത്തിയാക്കാൻ കഴിഞ്ഞില്ല.   


ഉഖ്രുൽ അസംബ്ലി സെഗ്‌മെന്‍റിലെ നാല് പോളിംഗ് സ്‌റ്റേഷനുകളിലും ഉഖ്‌റുലിലെ ചിംഗൈ അസംബ്ലി സീറ്റിലും സേനാപതിയിലെ കരോങ്ങിലും ഓരോ പോളിംഗ് സ്‌റ്റേഷനുകളിലെ വോട്ടിംഗ് അസാധുവായി കണക്കാക്കി റീ പോളിംഗിന് കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍ ഉത്തരവിട്ടു.  


ലോക്‌സഭാ തിരഞ്ഞെടുപ്പിന്‍റെ ഒന്നാം ഘട്ടത്തിലും മണിപ്പൂരിൽ വീണ്ടും വോട്ടെടുപ്പ് നടന്നിരുന്നു. മണിപ്പൂരിലെ മൂവായിരത്തോളം പോളിംഗ് സ്‌റ്റേഷനുകളിൽ 11 എണ്ണത്തിലാണ്  അക്രമ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തതിനെ തുടർന്ന്  റീപോളിംഗ് പ്രഖ്യാപിച്ചത്. രണ്ടാം ഘട്ട വോട്ടെടുപ്പിന് നാല് ദിവസം മുമ്പ് ഏപ്രിൽ 22 ന് ഈ 11 പോളിംഗ് സ്റ്റേഷനുകളിൽ വീണ്ടും വോട്ടിംഗ് നടന്നു.  


അതേസമയം, മണിപ്പൂരില്‍ രണ്ടാം ഘട്ടത്തിൽ മികച്ച പോളിംഗ് രേഖപ്പെടുത്തി. യോഗ്യരായ 4.84 ലക്ഷം വോട്ടർമാരിൽ 76.06% പേരും വോട്ട് ചെയ്തു.  


മണിപ്പൂരിലെ പരിഹരിക്കപ്പെടാത്ത തർക്കം സർക്കാർ അധികാരികളുടെ പരാജയമാണെന്ന് ചൂണ്ടിക്കാട്ടി, കുക്കി-സോമി കമ്മ്യൂണിറ്റിയെ പ്രതിനിധീകരിക്കുന്ന നിരവധി സിവിൽ സൊസൈറ്റി സംഘടനകളും ഗ്രൂപ്പുകളും "നീതിയില്ല, വോട്ടില്ല" എന്ന ആഹ്വാനത്തില്‍ ലോക്‌സഭാ തിരഞ്ഞെടുപ്പ് ബഹിഷ്‌കരിക്കാനുള്ള തീരുമാനം പ്രഖ്യാപിച്ചിരിയ്ക്കുകയാണ്.  .  


2023 മെയ് മുതൽ സംസ്ഥാനത്ത് വംശീയ കലാപം അരങ്ങേറുകയാണ്. സംസ്ഥാനം കീറിമുറിക്കപ്പെട്ടു, സംസ്ഥാനത്തെ രണ്ട് പ്രധാന വംശീയ സമൂഹങ്ങളായ മെയ്തി, കുക്കി എന്നിവര്‍ പരസ്പരം ഏറ്റുമുട്ടി. ആക്രമ സംഭവങ്ങളില്‍ ഇതുവരെ, 200-ലധികം ജീവൻ നഷ്ടപ്പെട്ടു, 60,000-ത്തിലധികം വ്യക്തികൾ അവരുടെ വീടുകളിൽ നിന്ന് പലായനം ചെയ്യപ്പെട്ടു, ആയിരക്കണക്കിന് വീടുകള്‍ക്കും സ്ഥാപനങ്ങള്‍ക്കും അക്രമികള്‍ തീയിട്ടു.   വംശീയ കലാപം അരങ്ങേറുന്ന സാഹചര്യത്തിലാണ് സംസ്ഥാനത്ത് തിരഞ്ഞെടുപ്പ് നടക്കുന്നത്.  


 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.