ബംഗളുരു: കര്‍ണാടകയിലെ വിവിധ ഭാഗങ്ങളില്‍ നടന്ന റെയ്ഡില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് തൊണ്ണൂറ്റിമൂന്ന് ലക്ഷം രൂപയുടെ പുതിയ നോട്ടുകള്‍ പിടികൂടി. ഇതുമായി ബന്ധപ്പെട്ട് ഏഴ് പേരെ അറസ്റ്റ് ചെയ്തു.


COMMERCIAL BREAK
SCROLL TO CONTINUE READING

നോട്ടുകള്‍ മാറ്റി വാങ്ങാനുണ്ടെന്ന് പറഞ്ഞാണ് എന്‍‌ഫോഴ്സ്‌മെന്റ് സംഘം ഇടനിലക്കാരെ പിടികൂടിയത്. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥന്മാരുമായുള്ള ബന്ധത്തെക്കുറിച്ചും എന്‍‌ഫോഴ്സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിക്കുന്നുണ്ട്.


പഴയ നോട്ടുകള്‍ക്ക് 15 മുതല്‍ 35 ശതമാനം വരെ കമ്മിഷന്‍ നല്‍കിയാണ് പുതിയ നോട്ടുകള്‍ എത്തിച്ചുനല്‍കുന്നത്. ഇടനിലക്കാര്‍ക്ക് ബാങ്ക് ഉദ്യോഗസ്ഥരുമായുള്ള ബന്ധത്തെ കുറിച്ചും എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് അന്വേഷിച്ചുവരികയാണ്.