New Delhi: ഡൽഹി മദ്യനയക്കേസിൽ ആം ആദ്മി പാർട്ടി (Aam Admi Party -m AAP) ദേശീയ കൺവീനർ അരവിന്ദ് കേജ്‌രിവാൾ തന്‍റെ അറസ്റ്റിനെ ചോദ്യം ചെയ്ത് സുപ്രീം കോടതിയിൽ സമർപ്പിച്ച ഹര്‍ജിയ്ക്ക് മറുപടി നല്‍കി എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് (ED).  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Budh Margi 2024: ബുധൻ നേർരേഖയിലേക്ക്, ഈ 3 രാശിക്കാർക്ക് ലഭിക്കും വന്‍ സമ്പത്ത്    


മറുപടി എൻഫോഴ്‌സ്‌മെന്‍റ്  ഡയറക്ടറേറ്റ് കോടതിയില്‍ സമര്‍പ്പിച്ചു. ഹൈക്കോടതി അറസ്റ്റ് സ്റ്റേ ചെയ്യാത്തതിനെ തുടർന്നാണ് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് ഇഡി സത്യവാങ്മൂലത്തിൽ പറഞ്ഞു. ചോദ്യം ചെയ്യുന്നതിനായി 9 തവണ കേജ്‌രിവാളിന് സമൻസ് അയച്ചെങ്കിലും അദ്ദേഹം ചോദ്യം ചെയ്യലിന് ഹാജരായില്ല. അന്വേഷണം ഒഴിവാക്കാൻ ശ്രമിച്ചതായും ഇഡി  പറയുന്നു. കഴിഞ്ഞ മാർച്ച് 21നാണ് കേജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്തത്.


Also Read: EPFO Latest Update: പ്രൊവിഡന്‍റ് ഫണ്ട് പലിശ നിരക്ക് കൂട്ടിയതിന് പിന്നാലെ മറ്റൊരു സന്തോഷവാര്‍ത്ത കൂടി  
   
 പൊതു തിരഞ്ഞെടുപ്പിന് മുമ്പ് അറസ്റ്റെന്ന വാദം ശരിയല്ല. കാരണം, ഹൈക്കോടതിയിൽ നിന്ന് സംരക്ഷണം ലഭിക്കാത്തതിനെ തുടർന്നാണ് മാർച്ച് 21 ന് അരവിന്ദ് കേജ്‌രിവാളിനെ അറസ്റ്റ് ചെയ്തതെന്ന് കേന്ദ്ര ഏജൻസി അറിയിച്ചു. തിരഞ്ഞെടുപ്പിന് മുമ്പ് തന്നെ അറസ്റ്റ് ചെയ്തത് സ്വതന്ത്രവും നീതിയുക്തവുമായ തിരഞ്ഞെടുപ്പ് എന്ന തത്വത്തിന് വിരുദ്ധമാണെന്ന കേജ്‌രിവാളിന്‍റെ  വാദം ശരിയല്ല എന്നും ഇഡി ചൂണ്ടിക്കാട്ടി. .


എത്ര വലിയ രാഷ്ട്രീയ സ്വാധീനമുള്ള വ്യക്തിയാണെങ്കിലും മതിയായ തെളിവുകളുടെ പേരിൽ അറസ്റ്റ് ചെയ്യപ്പെട്ടാൽ അത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ സ്വാതന്ത്ര്യത്തെയോ നീതിയെയോ ബാധിക്കില്ലെന്നും, ഇത്തരം വാദങ്ങള്‍ അംഗീകരിച്ചാൽ ക്രിമിനൽ പശ്ചാത്തലമുള്ള എല്ലാ രാഷ്ട്രീയക്കാരും അറസ്റ്റിൽ നിന്ന് രക്ഷപ്പെടുമെന്നും ഇഡി മറുപടിയില്‍ ചൂണ്ടിക്കാട്ടി. 


ഡല്‍ഹി മദ്യ നയ അഴിമതി കേസില്‍ വൻതോതിൽ തെളിവുകൾ നശിപ്പിക്കപ്പെട്ടതായി ഇഡി സുപ്രീം കോടതിയിൽ സമർപ്പിച്ച മറുപടിയിൽ പറയുന്നു. അരവിന്ദ് കേജ്‌രിവാളും മറ്റ് പ്രതികളും തെളിവ് നശിപ്പിക്കുന്നതിൽ പങ്കാളികളാണ്. ഈ കാലയളവിൽ ഏകദേശം 170 ഫോണുകൾ ഒന്നുകിൽ മാറ്റി സ്ഥാപിക്കുകയോ നശിപ്പിക്കപ്പെടുകയോ ചെയ്തതായും ഇഡി പറയുന്നു. 


വിഷയത്തില്‍ കേജ്‌രിവാളിന്‍റെ അഭിഭാഷകർക്ക് ഏപ്രിൽ 27 വരെ മറുപടി നൽകാം. അതായത്, ഇഡി സമർപ്പിച്ച രേഖാമൂലമുള്ള വാദങ്ങളിൽ എന്തെങ്കിലും മറുപടി നൽകണമെങ്കിൽ ഏപ്രിൽ 27-നകം ഫയൽ ചെയ്യണമെന്ന് കേജ്‌രിവാളിന് വേണ്ടി ഹാജരായ അഭിഭാഷകന് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.  


ഏപ്രിൽ 29 മുതൽ ആരംഭിക്കുന്ന ആഴ്ചയിൽ ഈ കേസില്‍ കൂടുതൽ വാദം കേൾക്കണമെന്ന് കോടതി ആവശ്യപ്പെട്ടിരുന്നു. ഇത്തരമൊരു സാഹചര്യത്തിൽ അരവിന്ദ് കേജ്‌രിവാളിന്‍റെ ഹർജി അടുത്തയാഴ്ച  പരിഗണിച്ചേക്കും.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.