Edible Oil Price Cut: കഴിഞ്ഞ  കുറേ മാസങ്ങളായി രാജ്യത്ത് പാചക എണ്ണയുടെ വില അടിക്കടി വര്‍ദ്ധിക്കുകയായിരുന്നു. റഷ്യ യുക്രൈന്‍ യുദ്ധമാണ് ഈ വില വര്‍ദ്ധനയ്ക്ക് പ്രധാന കാരണമായി ചൂണ്ടിക്കാട്ടിയിരുന്നത്.  


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read:  Fuel Price Update: സാധാരണക്കാര്‍ക്ക് സന്തോഷവാര്‍ത്ത, പെട്രോൾ, ഡീസൽ വില ഉടന്‍ കുറഞ്ഞേക്കും!!    


വര്‍ദ്ധിച്ച പാചക എണ്ണവില സാധാരണക്കാരുടെ അടുക്കള ബജറ്റിനെ സാരമായി ബാധിച്ചിരുന്നു.   നമുക്കറിയാം, പാചക എണ്ണവില ദൈനംദിന ജീവിതത്തില്‍ ഏറെ ആവശ്യമായ ഒന്നാണ്. ദിനം ദിന ജീവിതത്തില്‍ ഏറെ സ്വാധീനമുള്ള വസ്തുക്കളുടെ വില വര്‍ദ്ധന നമ്മുടെ അടുക്കള ബജറ്റിന് ഇളക്കം തട്ടിക്കും എന്ന കാര്യത്തില്‍ തര്‍ക്കമില്ല. 


എന്നാല്‍, പാചക എണ്ണയുടെ നിര്‍മ്മാണ വിതരണം നടത്തുന്ന ഒരു കമ്പനി സാധാരണക്കാര്‍ക്ക് സന്തോഷ വാര്‍ത്തയുമായി എത്തിയിരിയ്ക്കുകയാണ്. അതായത്, പാചക എണ്ണയുടെ വില സാരമായി കുറച്ചിരിയ്ക്കുകയാണ് ഈ കമ്പനി. ഇതുവഴി സാധാരണക്കാര്‍ക്ക് ഏറെ പ്രയോജനം ലഭിക്കും. 


ഭക്ഷ്യ എണ്ണ ബ്രാൻഡായ 'ധാര' വിൽക്കുന്ന മദർ ഡയറി, ഈ എണ്ണയുടെ വിലയിൽ ലിറ്ററിന് 10 രൂപ വരെ വിലക്കുറവ് പ്രഖ്യാപിച്ചു, പുതിയ വിലകളുള്ള പാക്കിംഗ് അടുത്ത ആഴ്ച മുതൽ ലഭ്യമാകുമെന്ന് കമ്പനി അറിയിച്ചു. ആഗോള വിപണിയിൽ ഭക്ഷ്യ എണ്ണയുടെ വിലയിടിവ് കണക്കിലെടുത്താണ് ധാര ബ്രാൻഡ് എണ്ണയുടെ വില കുറച്ചതെന്ന് കമ്പനി അറിയിച്ചു. 


മദർ ഡയറി വക്താവ് വ്യാഴാഴ്ച പുറത്തിറക്കിയ പ്രസ്താവനയിൽ ധാര ഭക്ഷ്യ എണ്ണയുടെ എല്ലാ പതിപ്പുകളുടെയും പരമാവധി ചില്ലറ വിൽപ്പന വില (MRP) ലിറ്ററിന് 10 രൂപ വരെ കുറയ്ക്കുന്നതായി പറയുന്നു. രാജ്യാന്തര തലത്തിൽ ഭക്ഷ്യ എണ്ണകളുടെ വിലയിടിവും ആഭ്യന്തരമായി കടുക് പോലുള്ള എണ്ണക്കുരു വിളകളുടെ ലഭ്യത മെച്ചപ്പെടുന്നതും കണക്കിലെടുത്താണ് കമ്പനി ഈ നടപടി കൈക്കൊണ്ടത്. 


കമ്പനി അറിയിയ്ക്കുന്നതനുസരിച്ച് പുതിയ കുറഞ്ഞ വിലയ്ക്കുള്ള ധാര ബ്രാൻഡ് ഭക്ഷ്യ എണ്ണകൾ അടുത്ത ആഴ്ചയോടെ പൊതുവിപണിയിൽ ലഭ്യമാകും. വില കുറച്ചതിന് ശേഷം ധാരയുടെ ശുദ്ധീകരിച്ച സസ്യ എണ്ണ ഇപ്പോൾ ലിറ്ററിന് 200 രൂപയ്ക്ക് ലഭിക്കും. അതുപോലെ, ധാരാ കടുകെണ്ണ ലിറ്ററിന് 160 രൂപയും   ആയിരിക്കും.


സൂര്യകാന്തി, വെളിച്ചെണ്ണ എന്നിവയ്ക്കും വില കുറഞ്ഞു. ധാരയുടെ ശുദ്ധീകരിച്ച സൂര്യകാന്തി എണ്ണ ലിറ്ററിന് 150 രൂപയ്ക്കും വെളിച്ചെണ്ണ ലിറ്ററിന് 230 രൂപയ്ക്കും ലഭിക്കും. 


പാചക എണ്ണയുടെ വില കുറയ്ക്കാൻ ഭക്ഷ്യ എണ്ണ വ്യവസായ സ്ഥാപനമായ സോൾവെന്റ് എക്‌സ്‌ട്രാക്‌ടേഴ്‌സ് അസോസിയേഷൻ ഓഫ് ഇന്ത്യയ്ക്ക് (എസ്ഇഎ) ഭക്ഷ്യ മന്ത്രാലയം നിർദേശം നൽകിയിരുന്നു.  .



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...



ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. 

 

ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ.