മുംബൈ: മുംബൈ അന്ധേരി വെസ്റ്റില്‍ മെഡിക്കല്‍ സ്റ്റോറിന് തീപ്പിടിച്ച് എട്ട് മരണം   ഗുരുതര പൊള്ളലേറ്റ് ആശുപത്രിയിൽ ചികിത്സയിൽ കഴിയുന്ന ഒരാളുടെ നിലഗുരുതരമാണ്. പുലർച്ചെ 5.15ഒാടെ അന്ധേരി വെസ്റ്റിലെ വയർലെസ് റോഡിലായിരുന്നു തീപിടിത്തമുണ്ടായത്.കെട്ടിടത്തിന്‍റെ താഴത്തെ നിലയിൽ പ്രവർത്തിച്ചിരുന്ന മരുന്നുവിൽപന ശാലയിലാണ് ആദ്യം തീപിടിത്തമുണ്ടായത്. തുടർന്ന് കെട്ടിടത്തിന്‍റെ ഒന്നും രണ്ടും നിലയിലേക്ക് തീ പടരുകയായിരുന്നു. ഒന്നാം നിലയിൽ താമസിച്ചിരുന്ന കുടുംബത്തിലെ അംഗങ്ങളാണ് മരിച്ചത്.


അന്ധരേയിക്കു സമീപം ജുഹു ഗള്ളിയിലാണ് സംഭവം സമീപത്തെ കെട്ടിടങ്ങളിലേക്കും തീ പടര്‍ന്നു പിടിച്ചു. നിരവധി പേര്‍ക്ക് പരുക്കേറ്റിട്ടുണ്ട്. ഇവരെ സമീപത്തെ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.സ്റ്റോറിലെ വൈദ്യുതബന്ധത്തില്‍ നിന്നുണ്ടായ ഷോർട്ട് സർക്യൂട്ടാണ് അപകട കാരണമെന്ന് പൊലീസിന്‍റെ പ്രാഥമിക നിഗമനം. അഗ്നിശമനസേന എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.