ന്യൂഡൽഹി: മഹാരാഷ്ട്ര, ജാർഖണ്ഡ് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ ഇലക്ഷൻ കമ്മീഷൻ ഇന്ന് പ്രഖ്യാപിക്കും.  ഇന്ന് ഉച്ചകഴിഞ്ഞ് 3.30 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്.  വാർത്താ സമ്മേളനത്തിൽ തിരഞ്ഞെടുപ്പിൻ്റെ തീയതികൾ പ്രഖ്യാപിക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

Also Read: അടിക്ക് തിരിച്ചടി; കനേഡിയൻ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കി ഇന്ത്യ!


ഇതിനൊപ്പം വയനാട്, പാലക്കാട്, ചേലക്കര എന്നിവിടങ്ങളിലെ  ഉപതിരഞ്ഞെടുപ്പ് തീയതികളും പ്രഖ്യാപിച്ചേക്കുമെന്നാണ് സൂചന. 2024 ലെ മഹാരാഷ്ട്രയിലെയും ജാർഖണ്ഡിലെയും നിയമസഭകളിലേക്കുള്ള പൊതുതെരഞ്ഞെടുപ്പിൻ്റെ ഷെഡ്യൂൾ പ്രഖ്യാപിക്കാൻ തിരഞ്ഞെടുപ്പ് കമ്മീഷൻ ഓഫ് ഇന്ത്യ നടത്തിയ പ്രസ് കോൺഫറൻസ്, തിരഞ്ഞെടുപ്പ് ബോഡിയുടെ പ്രസ്താവനയിൽ പറയുന്നു.  ഉത്തർപ്രദേശിലെ 10 മണ്ഡലങ്ങളിലുൾപ്പെടെ രാജ്യത്തെ 45 മണ്ഡലങ്ങളിലാണ് ഉപതിരഞ്ഞെടുപ്പ് നടക്കാനുള്ളത്. 


Also Read: കർവ ചൗഥിൽ 5 രാജയോഗം; ഈ രാശിക്കാർക്ക് ലഭിക്കും വൻ സാമ്പത്തിക നേട്ടവും പുരോഗതിയും


മഹാരാഷ്ട്രയിലെ 288 അംഗ നിയമസഭയുടെ കാലാവധി നവംബർ 26 ന് അവസാനിക്കുന്ന സാഹചര്യത്തിൽ അതിനു മുൻപ് തന്നെ തിരഞ്ഞെടുപ്പ് നടത്തിയേക്കുമെന്നാണ് റിപ്പോർട്ട്. കഴിഞ്ഞതവണ മഹാരാഷ്ട്രയിൽ ഒറ്റ ഘട്ടമായും ജാർഖണ്ഡിൽ 5 ഘട്ടമായുമാണ് തിരഞ്ഞെടുപ്പ് നടന്നത്. ജാർഖണ്ഡിൽ 81 സീറ്റുകളിലേക്കാണ് തിരഞ്ഞെടുപ്പ് നടക്കുന്നത്. ജാർഖണ്ഡ് നിയമസഭയുടെ കാലാവധി അവസാനിക്കുന്നത് 2025 ജനുവരി 5നാണ് 


Also Read: ഉച്ചകഴിഞ്ഞ് 3.30 ന് തിരഞ്ഞെടുപ്പ് കമ്മീഷൻ ഡൽഹിയിൽ വാർത്താ സമ്മേളനം വിളിച്ചിട്ടുണ്ട്


അതായത് 288 അംഗ മഹാരാഷ്ട്ര നിയമസഭയുടെ കാലാവധി ഈ വർഷം നവംബറിൽ അവസാനിക്കുമ്പോൾ 81 അംഗ ജാർഖണ്ഡ് നിയമസഭയുടെ കാലാവധി 2025 ജനുവരി 5 ന് അവസാനിക്കും. മഹാരാഷ്ട്രയിൽ ഏകനാഥ് സിന്ധേയുടെ നേതൃത്വത്തിലുള്ള മഹായുതി സഖ്യം തങ്ങളുടെ സഖ്യകക്ഷികളായ ബിജെപിയും എൻസിപിയും (അജിത് പവാർ വിഭാഗം) അധികാരത്തിൽ തിരിച്ചെത്തുമെന്ന പ്രതീക്ഷയിലാണ്.  അതേസമയം, കോൺഗ്രസ്, ശിവസേന (ഉദ്ധവ് താക്കറെ വിഭാഗം), എൻസിപി (ശരദ് പവാർ) എന്നിവരടങ്ങിയ മഹാവികാസ് അഘാഡ‍ി സഖ്യം അധികാരത്തിൽ തിരിച്ചെത്താൻ ലക്ഷ്യമിടുന്നുണ്ട്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.