ന്യുഡൽഹി: തിരഞ്ഞെടുപ്പ് നടക്കുന്ന അഞ്ച് സംസ്ഥാനങ്ങളിലെ മുഖ്യതിരഞ്ഞെടുപ്പ് കമ്മീഷണര്‍മാരുമായി കേന്ദ്രതെരഞ്ഞെടുപ്പ് കമ്മീഷൻ ഇന്ന് ചര്‍ച്ച നടത്തും. ഇന്നത്തെ യോഗത്തിൽ  തിരഞ്ഞെടുപ്പ് തീയതി, കേന്ദ്രസേനയുടെ വിന്യാസം അടക്കമുള്ള വിഷയങ്ങൾ ചര്‍ച്ച ചെയ്യും. പശ്ചിമ ബംഗാളിന് പുറമെ ഈ വർഷം മെയ്-ജൂൺ മാസങ്ങളിൽ അസം, കേരളം, തമിഴ്‌നാട്, പുതുച്ചേരി എന്നിവിടങ്ങളിൽ നിയമസഭാ തിരഞ്ഞെടുപ്പ് നടക്കും. 


COMMERCIAL BREAK
SCROLL TO CONTINUE READING

കൊവിഡ് ചട്ടങ്ങള്‍ (Covid Protocol) പാലിക്കുന്നത് അടക്കം തിരഞ്ഞെടുപ്പ് വിഷയത്തിലെ ക്രമീകരണങ്ങള്‍ കൂടുതല്‍ ശക്തമാക്കുന്ന കാര്യങ്ങളും യോഗം പരിഗണിക്കും.  ഇതിനിടയിൽ കേരളത്തിൽ നിയമസഭാ തിരഞ്ഞെടുപ്പിനുള്ള ഒരുക്കങ്ങൾ യുദ്ധകാല അടിസ്ഥാനത്തിൽ പുരോഗണിക്കുന്നുവെന്ന് മുഖ്യ തിരഞ്ഞെടുപ്പ് കമ്മീഷണർ ടിക്കാറാം മീണ (Tikkaram Meena) വ്യക്തമാക്കിയിരുന്നു.  


Also Read: Election Commission: പ്രവാസികള്‍ക്ക് പോസ്റ്റല്‍ ബാലറ്റ് സൗകര്യം, പിന്തുണയറിയിച്ച്‌ കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍


ഡ്യൂട്ടിയിലുള്ള എല്ലാ ഉദ്യോഗസ്ഥര്‍ക്കും കൊവിഡ് വാക്‌സിന്‍ (Covid Vaccine) ഉറപ്പാക്കുമെന്നും കള്ളവോട്ട് തടയുന്നതിനുള്ള കര്‍ശന നടപടികള്‍ സ്വീകരിക്കുമെന്നും ടിക്കാറാം മീണ മാധ്യമങ്ങളോട് പറഞ്ഞു.  തിരഞ്ഞെടുപ്പില്‍ രാഷ്ട്രീയ പാര്‍ട്ടി സ്ഥാനാര്‍ത്ഥികളുടെ ക്രിമിനല്‍ പശ്ചാത്തലം സംബന്ധിച്ച വിവരങ്ങള്‍ മാധ്യമങ്ങളില്‍ പ്രസിദ്ധപ്പെടുത്തണമെന്നും ക്രിമിനല്‍ പശ്ചാത്തലം ഇല്ലാത്തവരെ എന്തുകൊണ്ട് നിയോഗിച്ചു കൂടായെന്ന് തിരഞ്ഞടുപ്പ് കമ്മീഷന്‍ വിശദീകരണം തേടുമെന്നും ടിക്കാറാം മീണ വ്യക്തമാക്കി.


കൊറോണ വൈറസ് മഹാമാരിക്കിടയിൽ  (Coronavirus Pandemic)ആദ്യമായാണ് ഇത്രയും നിരവധി സംസ്ഥാനങ്ങളിൽ തിരഞ്ഞെടുപ്പ് ഒരേസമയം നടക്കാൻ പോകുന്നത്. പകർച്ചവ്യാധിയുടെ അവസ്ഥ കണക്കിലെടുക്കുമ്പോൾ ഈ സംസ്ഥാനങ്ങളിലെ പോളിംഗ് സ്റ്റേഷനുകളുടെ എണ്ണം വർദ്ധിപ്പിക്കാൻ സാധ്യതയുണ്ട്. നേരത്തെ തിരഞ്ഞെടുപ്പ് കമ്മീഷൻ കഴിഞ്ഞ വർഷം ഒക്ടോബർ-നവംബർ മാസങ്ങളിൽ ബീഹാറിൽ തിരഞ്ഞെടുപ്പ് സംഘടിപ്പിച്ചിരുന്നു.  അവിടെ സാമൂഹ്യ അകലം പാലിച്ചുകൊണ്ട് പോളിങ് സ്റ്റേഷനുകളുടെ എണ്ണം വർധിപ്പിച്ചിരുന്നു. 


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.