Election Results 2022: ആദ്യഫലസൂചനകളിൽ യുപിയിൽ ബിജെപി മുന്നിൽ; ശക്തമായ പോരാട്ടവുമായി എസ്പി
നിലവിൽ 168 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 120 സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്
ആദ്യ ഫലസൂചനകൾ പുറത്ത് വരുമ്പോൾ യുപിയിൽ ബിജപി നൂറിലധികം സീറ്റുകളിൽ മുന്നേറ്റം തുടരുന്നു. നിലവിൽ 168 സീറ്റുകളിലാണ് ബിജെപി ലീഡ് ചെയ്യുന്നത്. 120 സീറ്റുകളിലാണ് എസ്പി ലീഡ് ചെയ്യുന്നത്. ബിഎസ്പി ആറ്, കോൺഗ്രസ് മൂന്ന് എന്നീ നിലയിലാണ് യുപിയിൽ നിന്ന് പുറത്ത് വരുന്ന റിപ്പോർട്ടുകൾ. 403 സീറ്റുകളിലേക്കാണ് യുപിയിൽ തെരഞ്ഞെടുപ്പ് നടന്നത്. മധുര, കാശി, അയോധ്യ, നോയിഡ എന്നിവിടങ്ങളിൽ ബിജെപിയാണ് ലീഡ് ചെയ്യുന്നത്. മുഖ്യമന്ത്രി യോഗി ആദിത്യനാഥും മന്ത്രിമാരും മത്സരിച്ച എല്ലാ സീറ്റുകളിലും ലീഡ് നേടുകയാണ്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...