Elephant Abuse Video: മുൻ കാലുകൾ ചേർത്ത് കെട്ടി ആനയെ റോഡിലൂടെ നടത്തിക്കുന്ന ദൃശ്യങ്ങൾ
ആനയുടെ മുൻകാലുകൾ ചേർത്ത് കെട്ടിയാണ് റോഡിലൂടെ നടത്തുന്നത്
ചെന്നൈ: മസിനഗുഡിയിൽ ആനയെ കത്തിച്ച ടയർ എറിഞ്ഞ് കൊന്നതിന് തൊട്ടു പിന്നാലെ മുൻകാലുകൾ ബന്ധിച്ച് ആനയെ റോഡിലൂടെ നടത്തുന്ന വീഡിയോ(Video) ദൃശ്യങ്ങൾ പുറത്തായി. തമിഴ്‌നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം. ആനയോട് കൊടും ക്രൂരത. മുന്‍കാലുകള്‍ ചങ്ങല കൊണ്ട് ചേര്‍ത്ത് കെട്ടിയിട്ടതിനാല്‍ ആന ഉയർന്നു ചാടിയാണ് റോഡിലൂടെ പോവുന്നത്. തമിഴ്നാട്ടിലെ കൂപ്പുകളിലേതോ ഒന്നിൽ പണി എടുപ്പിക്കുന്നതിരുനെൽവേലി മോഹനൻ എന്ന് ആനയാണ് ദൃശ്യങ്ങളിലെന്നാണ് സൂചന. ദൃശ്യങ്ങളിൽ ആന മോഴയാണെന്നതും വ്യക്തമാണ്.
ALSO READ: Elephant Attack: യുവതിയെ കാട്ടാന ചവിട്ടിക്കൊന്ന സംഭവം; റിസോർട്ട് പൂട്ടി
Video:രാജീവ് എൻ കുറുപ് എന്നയാൾ പുറത്ത് വിട്ട ഫേസ്ബുക്ക് ദൃശ്യങ്ങൾ കാണാം
ALSO READ: തമിഴ്നാട്ടിൽ കാട്ടാനയെ തീ കൊളുത്തി കൊന്നു
മദപ്പാട് ലക്ഷണങ്ങൾ കാണിക്കുന്ന ആനകളെ മാത്രമാണ് മുൻകാലുകൾ ബന്ധിക്കുന്നത്. ഏതെങ്കിലും തരത്തിൽ ഇടയുന്നവയുടെയും ഇത് ചെയ്യാറുണ്ട്. എന്നാൽ ഇത്തരത്തിൽ കാലുകൾ ബന്ധിച്ച് ആനയെ നടത്തിക്കാറില്ല. ഇൗ പ്രവർത്തി ആനകളുടെ ആന്തരികാവയവങ്ങള്‍ക്ക് വലിയ ആഘാതമുണ്ടാക്കുമെന്നാണ് വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നത്. പാപ്പാന്‍ എങ്ങനെയാണ് ഇത് അനുവദിച്ചതെന്നും അവര്‍ ചോദിക്കുന്നു. ഏഷ്യന്‍(Asia) ആനകളുടെ(Elephant) ഭാരം 4.5 ടണ്ണാണ്, അവയുടെ സ്ഥിരത നിലനിര്‍ത്തുന്നതിന് അവര്‍ക്ക് പ്രത്യേകമായ നടത്ത രീതിയുണ്ട്. അതാണ് ഇക്കൂട്ടര്‍ നിഷേധിച്ചതെന്നും വിദഗ്ധര്‍ വ്യക്തമാക്കുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...