Covid 19: America യിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ India യിലെത്തി
400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്‌സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്.
New Delhi: കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ അമേരിക്കയിൽ നിന്നുള്ള ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിലെത്തി. ഇന്ന് രാവിലെയാണ് ആദ്യഘട്ട ചികിത്സാ സഹായങ്ങൾ രാജ്യത്തെത്തിയത്. രണ്ടാംഘട്ട കോവിഡ് തരംഗം രാജ്യത്ത് അതിരൂക്ഷമായി കൊണ്ടിരിക്കുകയാണ്. കഴിഞ്ഞ ഒരാഴ്ചയിൽ കൂടുതലായി പ്രതിദിനം മൂന്ന് ലക്ഷത്തിലധികം പേർക്കാണ് രാജ്യത്ത് കോവിഡ് രോഗബാധ സ്ഥിരീകരിച്ച് കൊണ്ടിരിക്കുന്നത്.
400 ഓക്സിജൻ സിലിണ്ടറുകൾ, ഒരു മില്യൺ റാപിഡ് ടെസ്റ്റിംഗ് കിറ്റുകൾ, മറ്റ് ആശുപത്രി ഉപകരണങ്ങൾ എന്നിവയാണ് ഒരു സൂപ്പർ ഗാലക്‌സി മിലിറ്ററി ട്രാൻസ്പോർട്ടറിൽ ഇന്ന് രാവിലെ ഡൽഹി അന്തരാഷ്ട്ര വിമാനത്താവളത്തിൽ എത്തിയത്. ആദ്യഘട്ട ചികിത്സ സഹായങ്ങൾ എത്തിയെന്ന വിവരം യുഎസ് (US) എംബസി ട്വിറ്റർ വഴി പങ്ക് വെയ്ക്കുകയും ചെയ്‌തു. ഈ പ്രതിസന്ധി ഘട്ടത്തിൽ ഇന്ത്യയോടൊപ്പം നിൽക്കുന്നുവെന്നും അമേരിക്ക അറിയിച്ചു.
ALSO READ: Covid Second Wave: UK യിൽ നിന്നും ആദ്യഘട്ട കോവിഡ് ചികിത്സ സഹായങ്ങൾ ഇന്ത്യയിലെത്തി
കോവിഡ് (Covid 19) രോഗബാധ അതിരൂക്ഷമായി കൊണ്ടിരിക്കുന്ന സാഹചര്യത്തിൽ അമേരിക്ക 100 മില്യൺ ഡോളർ വില വരുന്ന കോവിഡ് ചികിത്സ ഉപകരണങ്ങൾ ഇന്ത്യയിലെത്തിക്കുമെന്ന് വൈറ്റ് ഹൗസ് ബുധനാഴ്ച്ച അറിയിച്ചിരുന്നു. ഇതിലെ ആദ്യഘട്ട ചികിത്സ സഹായമാണ് ഇപ്പോൾ എത്തിയിരിക്കുന്നത്.
ALSO READ: Covaxin : ജനിതകമാറ്റം വന്ന വൈറസിനെതിരെ കോവാക്സിൻ ഫലപ്രദമെന്ന് അമേരിക്ക
അടുത്ത ആഴ്ചയ്ക്കുള്ളിൽ തന്നെ മുഴുവൻ ചികിത്സ സഹായങ്ങളും ഇന്ത്യയിൽ എത്തിക്കനാണ് അമേരിക്ക തീരുമാനിച്ചിരിക്കുന്നത്. ഇതിൽ 1000 ഓക്സിജൻ സിലിണ്ടറുകൾ, 15 മില്യൺ N95 മാസ്‌ക്കുകൾ, 1 മില്യൺ റാപ്പിഡ് ടെസ്റ്റിങ് കിറ്റുകൾ എന്നിവ ഉണ്ടാകുമെന്നും ഉദ്യോഗസ്ഥർ അറിയിച്ചിരുന്നു. അത്കൂടാതെ അമേരിക്കയുടെ (America) ആസ്ട്രസെനെക്കാ വാക്‌സിൻ നിർമ്മാണത്തിനായുള്ള സാധനങ്ങളും ഇന്ത്യയ്ക്ക് നൽകിയിട്ടുണ്ട്. ഇത് ഉപയോഗിച്ച് 20 മില്യൺ വാക്‌സിൻ ഡോസുകൾ നിർമ്മിക്കാൻ ഇന്ത്യക്ക് സാധിക്കും.
ALSO READ: Covid19: ഗൂഗിളിനും മൈക്രോസോഫ്റ്റിനും പിന്നാലെ ഇന്ത്യയ്ക്ക് സഹായഹസ്തവുമായി ആപ്പിളും
കോവിഡ് രോഗബാധയുടെ ആദ്യ ഘട്ടത്തിൽ അമേരിക്കയുടെ സ്ഥിതി അതീവ ഗുരുതരമായിരുന്നപ്പോൾ അമേരിക്കയെ സഹായിച്ച ഇന്ത്യയെ ഈ അവശ്യ ഘട്ടത്തിൽ സഹായിക്കാൻ അമേരിക്ക തീരുമാനിച്ചിരിക്കുകയാണെന്നും ജോ ബൈഡൻ അറിയിച്ചിരുന്നു. കോവിഡ് രോഗബാധ അതിരൂക്ഷമായ സാഹചര്യത്തിൽ ഓക്സിജൻ (Oxygen), ആശുപത്രി കിടക്കകൾ, അവശ്യ മരുന്നുകൾ എന്നിവയ്ക്ക് വൻ ക്ഷാമമാണ് ഇന്ത്യ നേരിട്ട് കൊണ്ടിരിക്കുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE Hindustan App. ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ Twitter, Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.