ജമ്മുവിൽ ഏറ്റുമുട്ടൽ; 4 ഭീകരവാദികളെ സൈന്യം വധിച്ചു
ഏറ്റുമുട്ടലിൽ നാല് ഭീകരവാദികളെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
ശ്രീനഗർ: ജമ്മുവിൽ ഏറ്റുമുട്ടൽ. ജമ്മു കശ്മീരിലെ ടോൾ പ്ലാസയ്ക്ക് സമീപമാണ് സുരക്ഷാസേനയും ഭീകരവാദികളും തമ്മിൽ ഏറ്റുമുട്ടൽ ഉണ്ടായത്. ഏറ്റുമുട്ടലിൽ നാല് ഭീകരവാദികളെ സൈന്യം വധിച്ചു. ഒരു സൈനികന് പരിക്കേറ്റിട്ടുണ്ടെങ്കിലും ഗുരുതരമല്ല.
നഗ്രോത്തയിലെ (Nagrota) ബാൻ ടോൾ പ്ലാസയ്ക്ക് (Ban toll plaza)സമീപം ഇന്ന് പുലർച്ചെയായിരുന്നു സംഭവം. കശ്മീർ താഴ്വരയിലേക്ക് പോകുകയായിരുന്ന ഭീകരവാദികളുടെ ട്രക്ക് സുരക്ഷാസേന തടഞ്ഞതാണ് സംഭവങ്ങളുടെ തുടക്കം. തുടർന്ന് ട്രക്കിൽ ഒളിച്ചിരുന്ന ഭീകരവാദികൾ (Militants) സുരക്ഷാ സേനയ്ക്ക് നേരെ നിറയൊഴിക്കുകയായിരുന്നു. ഇതിന് ശക്തമായ രീതിയിൽ സുരക്ഷാസേന മറുപടി നൽകുകയും ചെയ്തു.
മണിക്കൂറുകൾ നീണ്ടുനിന്ന ഏറ്റുമുട്ടലിനൊടുവിലാണ് നാല് ഭീകരരെ (Four militans killed)സൈന്യം വധിച്ചത്. മരിച്ച ഭീകരവാദികളുടെ പക്കൽനിന്നും ആയുധങ്ങൾ പിടിച്ചെടുത്തിടുത്തിട്ടുണ്ട്. ഇതിന്റെ പശ്ചാത്തലത്തിൽ ജമ്മു-ശ്രീനഗർ ദേശീയ പാത (Jammu-Srinagar National Highway) അടയ്ക്കുകയും ചെയ്തു.
(Zee Hindustan App-ലൂടെ വാര്‍ത്തകളറിയാം, നിങ്ങള്‍ക്ക് അനുയോജ്യമായ ഭാഷയിലൂടെ. ഹിന്ദിയ്ക്ക് പുറമേ തമിഴ്, തെലുങ്ക്, കന്നഡ, മലയാളം ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാക്കുന്നു. സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ Android, iOS ഫോണുകളില്‍ ലഭ്യമാണ്. Android ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://play.google.com/store/apps/details?id=com.zeenews.hindustan&hl=e... IOS ഉപയോക്താക്കൾ സീ ഹിന്ദുസ്ഥാൻ അപ്ലിക്കേഷൻ ഡൗൺലോഡ് ചെയ്യുന്നതിന് ഈ ലിങ്കിൽ ക്ലിക്കുചെയ്യുക- https://apps.apple.com/mm/app/zee-hindustan/id1527717234)