ജമ്മു കശ്മീരിൽ ഏറ്റുമുട്ടൽ;ഭീകരനെ സൈന്യം വധിച്ചു
പ്രദേശത്ത് ഭീകരർക്കായുള്ള സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു. ജില്ലയിലെ വനമേഖലയിൽ ജെ-കെ പോലീസും 23 ആർആർ ആർമിയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്
ഡൽഹി: ജമ്മു കശ്മീരിൽ ഏറ്റുമുട്ടലിൽ ഭീകരനെ സൈന്യം വധിച്ചു. കുപ്‌വാരയിലെ നിയന്ത്രണരേഖയ്ക്ക് സമീപം സുദ്‌പോരയിൽ ആണ് ഏറ്റുമുട്ടൽ നടന്നത്. ഭീകര കേന്ദ്രത്തിൽ നിന്ന് ആയുധങ്ങളും വെടിക്കോപ്പുകളും ഉൾപ്പെടെയുള്ള വസ്തുക്കൾ കണ്ടെടുത്തു.
പ്രദേശത്ത് ഭീകരർക്കായുള്ള സൈന്യത്തിന്റെ തിരച്ചിൽ തുടരുന്നു. ജില്ലയിലെ വനമേഖലയിൽ ജെ-കെ പോലീസും 23 ആർആർ ആർമിയും സംയുക്തമായാണ് തിരച്ചിൽ നടത്തുന്നത്. ജമ്മു കശ്മീരിലെ റംബാൻ ജില്ലയിൽ കഴിഞ്ഞ ദിവസം സുരക്ഷാ സേന ഭീകരരുടെ ഒളിത്താവളം തകർത്തിരുന്നു.
ശക്തമായ നിരീക്ഷണമാണ് കശ്മീരിന്റെ വിവിധ ഭാഗങ്ങളിൽ സൈന്യം നടത്തുന്നത്. നിരവധി നുഴഞ്ഞു കയറ്റ ശ്രമങ്ങളടക്കം പരാജയപ്പെടുത്താനും കഴിഞ്ഞ ദിവസങ്ങളിൽ സൈന്യത്തിന് സാധിച്ചിരുന്നു.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...