ഏറ്റുമുട്ടൽ: ജമ്മു കശ്മീരിൽ സൈന്യം ഒരു ഭീകരനെ കൂടി വധിച്ചു
അവന്തിപ്പോറയുടെ താൾ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്.
ശ്രീനഗർ: ജമ്മു കശ്മീരിലെ അവന്തിപ്പോറയിൽ നടന്ന ഏറ്റുമുട്ടലിൽ സൈന്യം ഒരു ഭീകരനേയും കൂടി വധിച്ചു. നേരത്തെ ഒരു ഭീകരനെ സൈന്യം വധിച്ചിരുന്നു. ഇവരുടെ കയ്യിൽ നിന്നും AK-47 തോക്കുകൾ അടക്കം നിരവധി മാരകായുധങ്ങളും സൈന്യം കണ്ടെടുത്തിട്ടുണ്ട്.
Also read: അതിർത്തിക്കടുത്ത് യുദ്ധവിമാനങ്ങൾ വിന്യസിച്ച് ചൈന
അവന്തിപ്പോറയുടെ താൾ പ്രദേശത്ത് ഭീകരരുടെ സാന്നിധ്യം ഉണ്ടെന്ന രഹസ്യ വിവരത്തിന്റെ അടിസ്ഥാനത്തിൽ പൊലീസും സുരക്ഷാ സൈന്യവും നടത്തിയ തിരച്ചിലിനിടെയാണ് ഭീകരർ വെടിയുതിർത്തത്. സുരക്ഷാ സേനയും ശക്തമായിതന്നെ തിരിച്ചടിച്ചു. ഇന്ന് പുലർച്ചെയായിരുന്നു സംഭവം.
Also read: നിർജ്ജല ഏകാദശി വ്രതം എടുക്കുന്നത് ദീർഘായുസ് ഫലം...
കൊല്ലപ്പെട്ട ഭീകരരുടെ കൈയിൽനിന്നും രണ്ട് AK-47 തോക്കുകൾ, രണ്ട് പിസ്റ്റലുകൾ, സ്ഫോടക വസ്തുക്കൾ, ഗ്രനേഡുകൾ എന്നിവ സൈന്യം കണ്ടെടുത്തിട്ടുണ്ട്. ഇവരെ ഇതുവരെ തിരിച്ചറിഞ്ഞിട്ടില്ല. രണ്ടുപേരും ആ പ്രദേശത്ത് തന്നെയുള്ളവരാണെന്നാണ് റിപ്പോർട്ട്.
ജമ്മുകശ്മീരിൽ ഭീകരരുടെ നുഴഞ്ഞുകയറ്റം കൂടുന്നു എന്ന റിപ്പോർട്ടുകളുടെ അടിസ്ഥാനത്തിൽ കനത്ത പരിശോധനയാണ് സൈന്യം ഏർപ്പെടുത്തിയിരിക്കുന്നത്. ഇതിനിടയിൽ കഴിഞ്ഞ ദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച 16 ഭീകരരെയാണ് സൈന്യം വധിച്ചത്.