ഡി.കെ ശിവകുമാറിനെതിരെ കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കുറ്റപത്രം സമർപ്പിച്ച് ഇ.ഡി
താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിലേറ്റട്ടെയെന്നും , നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്നും ശിവകുമാർ
കർണാടക: കള്ളപ്പണം വെളുപ്പിക്കൽ കേസിൽ കര്‍ണാടക കോൺഗ്രസ് അധ്യക്ഷ്യൻ ഡി.കെ ശിവകുമാറിനെതിരെ എൻഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് കുറ്റപത്രം സമർപ്പിച്ചു. ഇൻകം ടാക്സ് വകുപ്പിന്റെ പരാതിയിൽ ഇഡി രജിസ്റ്റർ ചെയ്ത കേസിൽ ഡി.കെ ശിവകുമാർ ഇപ്പോൾ ജാമ്യത്തിലാണ്. 2019 സെപ്റ്റംബർ 3ന് ശിവകുമാറിനെ ഇഡി അറസ്റ്റ് ചെയ്തിരുന്നെങ്കിലും ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിക്കുകയായിരുന്നു. കര്‍ണാടക ജലസേചന വകുപ്പ് മന്ത്രിയായിരിക്കെ 2017 ഓഗസ്റ്റില്‍, ശിവകുമാറിന്‍റെ ഡൽയിലെ വസതിയില്‍ നിന്ന് അനധികൃതമായി സൂക്ഷിച്ച 10 കോടി രൂപ ഇഡി പിടിച്ചെടുത്തിരുന്നു. എന്നാൽ പണം സുഹൃത്തായ വ്യവസായിയുടേതെന്നായിരുന്നു ശിവകുമാറിന്‍റെ വാദം. ആദായനികുതി വകുപ്പ് ആദ്യം സംഭവത്തില്‍ കേസെടുത്തു. ഇതിനു പിന്നാലെയാണ് എന്‍ഫോഴ്സ്മെന്‍റ് ഡയറക്ട്രേറ്റ് ശിവകുമാറിന്‍റെ വിവിധ വസതികളില്‍ റെയ്ഡ് നടത്തിയത്.
പ്രാഥമിക അന്വേഷണത്തിൽ ഡി.കെ ശിവകുമാറുമായി ബന്ധപ്പെട്ട് കണക്കിൽ പെടാത്ത സ്വത്ത് വിവരങ്ങൾ റിപ്പോർട്ട് ചെയ്തതായി ഇൻകംടാക്സ് കണ്ടെത്തിയിരുന്നു. എന്നാൽ, ആരോപണങ്ങൾ അടിസ്ഥാനരഹിതവും രാഷ്ട്രീയ പ്രേരിതവുമാണെന്നാണ് ശിവകുമാർ നേരത്തെ ആരോപിച്ചത്. താൻ തെറ്റ് ചെയ്തിട്ടുണ്ടെങ്കിൽ തൂക്കിലേറ്റട്ടെയെന്നും , നിശബ്ദനായിരിക്കാൻ തയ്യാറല്ലെന്നും ശിവകുമാർ വ്യക്തമാക്കി. ശിവകുമാറിന്റെ ഭാര്യയും അമ്മയും നേരിട്ട് ഹാജരാകാൻ ഇഡി സമൻസ് അയച്ചിരുന്നു. എന്നാൽ ഇത് ഡൽഹി ഹൈക്കോടതിയിൽ ചോദ്യം ചെയ്യപ്പെട്ടു. കുറ്റപത്രത്തിൽ ശിവകുമാറിന്റെ ഭാര്യയുടെയും അമ്മയുടെയും പേരുകൾ ഇഡി പരാമർശിച്ചിരുന്നില്ല. ശിവകുമാറിന്റെ ബെംഗളൂരുവിലെ സ്വത്തിൽ നിന്ന് 2.5 കോടി ഉൾപ്പെടെ 10 കോടി രൂപ 2017-ൽ വകുപ്പ് കണ്ടെടുത്തിരുന്നു.2017 ആഗസ്റ്റ് 3 ന് ശിവകുമാറിന്റെ വസതിയിലും 44 കോൺഗ്രസ് ഗുജറാത്ത് എംഎൽഎമാർ താമസിക്കുന്ന ഈഗിൾടൺ ഗോൾഫ് റിസോർട്ടിലും ഇൻകം ടാക്സ് റെയ്ഡ് നടത്തി.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...