ന്യൂഡൽഹി: നാഷണൽ തെർമൽ പവർ കോർപറേഷനിൽ എഞ്ചിനീയറിങ് എക്സിക്യൂട്ടീവ് ട്രെയിനി (Trainee) ഒഴിവുകളിലേക്ക് അപേക്ഷ (Application) ക്ഷണിച്ചു. ഇലക്ട്രിക്കൽ, മെക്കാനിക്കൽ, ഇലക്ട്രോണിക്സ്, ഇൻസ്ട്രുമെന്റേഷൻ വിഭാ​ഗക്കാർക്കാണ് അവസരം. 2021ലെ ​ഗേറ്റ് സ്കോർ അടിസ്ഥാനമാക്കിയാണ് തെരഞ്ഞെടുക്കുക.


COMMERCIAL BREAK
SCROLL TO CONTINUE READING

വിവിധ പ്ലാന്റിലോ പ്രോജക്ടിലോ ആയിരിക്കും നിയമനം. ഇലക്ട്രിക്കൽ വിഭാ​ഗത്തിലേക്ക് ഇലക്ട്രിക്കൽ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ്, ഇലക്ട്രിക്കൽ ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ, പവർ സിസ്റ്റംസ് ആന്റ് ഹൈ വോൾട്ടേജ്, പവർ ഇലക്ട്രോണിക്സ്, പവർ എഞ്ചിനീയറിങ് (Engineering) വിഭാ​ഗങ്ങളിലാണ് ഒഴിവുകൾ.


ALSO READ: job vacancies in Kerala: വനഗവേഷണ കേന്ദ്രത്തിൽ പ്രൊജക്ട് ഫെലോ, വിവിധ വിഷയങ്ങളിൽ കോളേജ് അധ്യാപക ഒഴിവ്


മെക്കാനിക്കൽ (Mechanical Engineer) വിഭാ​ഗത്തിലേക്ക് മെക്കാനിക്കൽ, പ്രൊഡക്ഷൻ, ഇൻഡസ്ട്രിയൽ, പ്രൊഡക്ഷൻ ആന്റ് ഇൻഡസ്ട്രിയൽ, തെർമൽ, മെക്കാനിക്കൽ ആന്റ് ഓട്ടോമേഷൻ, പവർ എഞ്ചനീയറിങ് എന്നീ വിഭാ​ഗങ്ങളിലേക്കാണ് അപേക്ഷിക്കാവുന്നത്.


ഇൻസ്ട്രുമെന്റേഷൻ വിഭാ​ഗത്തിൽ ഇലക്ട്രോണിക്സ് ആന്റ് ഇൻസ്ട്രുമെന്റേഷൻ, ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ, ഇലക്ട്രോണിക്സ് ഇൻസ്ട്രുമെന്റേഷൻ ആന്റ് കൺട്രോൾ എന്നീ വിഭാ​ഗങ്ങളിലേക്കാണ് ഒഴിവുകൾ. ഇലക്ട്രോണിക് വിഭാ​ഗത്തിൽ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് ടെലികമ്യൂണിക്കേഷൻ, ഇലക്ട്രോണിക്സ് ആന്റ് പവർ, പവർ ഇലക്ട്രോണിക്സ്, ഇലക്ട്രോണിക്സ് ആന്റ് കമ്യൂണിക്കേഷൻ, ഇലക്ട്രിക്കൽ ആന്റ് ഇലക്ട്രോണിക്സ് എന്നീ വിഭാ​ഗങ്ങളിലേക്കാണ് അപേക്ഷ ക്ഷണിച്ചിരിക്കുന്നത്.


ALSO READ: Oman Visiting Visa: ഇനി തൊഴിൽ വിസയിലേക്കും മാറാം,പുതിയ തീരുമാനം നടപ്പാക്കാനൊരുങ്ങി ഒമാൻ


ബന്ധപ്പെട്ട വിഷയത്തിൽ 65 ശതമാനം മാർക്കോടെ ബിരുദം. എസ് സി, എസ് ടി, ഭിന്നശേഷി വിഭാ​ഗക്കാർക്ക് 55 ശതമാനം മാർക്കോടെ ബിരുദം. എഞ്ചിനീയറിങ്, ടെക്നോളജി ബിരുദമാണ് വേണ്ടത്. എഎംഐഇ അവസാന വർഷ വിദ്യാർഥികൾക്കും അപേക്ഷിക്കാം. കൂടുതൽ വിവരങ്ങൾക്കും അപേക്ഷ സമർപ്പിക്കാനും www.ntpc.co.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക. അപേക്ഷ സമർപ്പിക്കേണ്ട അവസാന തിയതി ജൂൺ 10.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക