ന്യൂഡൽഹി: 2020ലെ ഡൽഹി കലാപവുമായി (Delhi riots) ബന്ധപ്പെട്ട അന്വേഷണത്തിൽ ഡൽഹി പൊലീസിനെ വിമർശിച്ച് കോടതി. കേസന്വേഷണത്തിൽ പൊലീസിൻ്റേത് നിരുത്തരവാദപരമായ സമീപനമായിരുന്നു എന്ന് കോടതി പറഞ്ഞു. സംഭവത്തെക്കുറിച്ച് കാര്യക്ഷമമായ അന്വേഷണം എത്രയും വേ​ഗം നടത്തണമെന്ന് ഡൽഹി ചീഫ് മെട്രോപൊളിറ്റൻ മജിസ്ട്രേറ്റ് അരുൺ കുമാർ ​ഗാർ​ഗ് പൊലീസ് കമ്മീഷണർക്ക് (Police commissioner) നിർദേശം നൽകി.


COMMERCIAL BREAK
SCROLL TO CONTINUE READING

കലാപത്തിൽ അറസ്റ്റ് ചെയ്ത ദിനേഷ് യാദവ് എന്നയാളുടെ അനുബന്ധ കുറ്റപത്രം മൂന്നാഴ്ചയ്ക്കുള്ളിൽ സമർപ്പിക്കാൻ കോടതി നിർദേശിച്ചു. കുറ്റം ആരോപിക്കപ്പെട്ടയാൾ ഒരു വർഷത്തോളമായി ജയിലിൽ കഴിയുന്നു. അന്വേഷണം ശരിയായ രീതിയിൽ നടത്താത്തതുകൊണ്ട് കേസ് മുന്നോട്ടുകൊണ്ടുപോകാൻ സാധിക്കുന്നില്ലെന്നും കോടതി വിമർശിച്ചു.


ALSO READ: Delhi riots: കേസന്വേഷണം അമിത് ഷാ തയ്യാറാക്കിയ തിരക്കഥ..!!


ഡൽഹി കലാപക്കേസിൽ ജാമ്യം ലഭിച്ച മൂന്ന് വിദ്യാർഥികളെ മോചിപ്പിക്കുന്നത് വൈകിപ്പിച്ചതിനെതിരെ ഡൽഹി വിചാരണക്കോടതിയും മുൻപ് ഡൽഹി പൊലീസിനെതിരെ രം​ഗത്തെത്തിയിരുന്നു. ‍‍കേസിൽ വിദ്യാർഥികൾക്കെതിരെ യുഎപിഎ ആണ് ചുമത്തിയിരിക്കുന്നത്. ജെഎൻയുവിലെ വിദ്യാർഥികളായ ദേവാം​ഗന കലീത്ത, നടാഷ നാർവാൾ, ജാമിയ മിലിയ ഇസ്ലാമിയ വിദ്യാർഥി ആസിഫ് ഇഖ്ബാൽ തൻഹ എന്നിവർക്കാണ് ഡൽഹി ഹൈക്കോടതി ജാമ്യം അനുവദിച്ചത്.


ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.