എംപ്ലോയീസ് പ്രൊവിഡന്റ് ഫണ്ട് ഓർ​ഗനൈസേഷൻ (ഇപിഎഫ്ഒ) വരിക്കാർക്ക് ഡെബിറ്റ് കാർഡ് സൗകര്യവും മൊബൈൽ ആപ്പും ജൂൺ മാസത്തോടെ ലഭ്യമാക്കുമെന്ന് തൊഴിൽ മന്ത്രാലയം. നിലവിൽ മുഴുവൻ ഐടി സംവിധാനവും നവീകരിക്കുന്ന പ്രക്രിയകൾ നടപ്പാക്കുകയായിരുന്നു.


COMMERCIAL BREAK
SCROLL TO CONTINUE READING

ഇപിഎഫ്ഒ 2.0 ആണ് പൂർത്തിയാകുന്നത്. ഇത് യാഥാർഥ്യമാകുന്നതോടെ ഇപിഎഫ്ഒ വരിക്കാർക്ക് ഡെബിറ്റ് കാർഡുകൾ ആക്സസ് ചെയ്യാനും എടിഎമ്മുകളിൽ നിന്ന് ഇപിഎഫ്ഒ ഫണ്ട് പിൻവലിക്കാനും കഴിയുമെന്ന് തൊഴിൽ മന്ത്രാലയം വ്യക്തമാക്കി.


ALSO READ: പുതുവര്‍ഷ സമ്മാനം; വാണിജ്യ ആവശ്യത്തിനുള്ള പാചകവാതക സിലിണ്ടറിന് വില കുറച്ചു


ഇപിഎഎഫ്ഒ വരിക്കാർക്ക് ബാങ്കിങ് സൗകര്യം ലഭ്യമാക്കാനാണ് പുതിയ ആപ്പ് പുറത്തിറക്കുന്നത്. ഇത് മുഴുവൻ സിസ്റ്റത്തെയും കേന്ദ്രീകരിക്കും. ക്ലെയിം സെറ്റിൽമെന്റ് പ്രക്രിയ ലളിതമാക്കും. ഇപിഎഫ്ഒ 3.0 വഴി വരിക്കാർക്ക് ബാങ്കിങ് സൗകര്യങ്ങൾ ലഭ്യമാക്കുന്നതിനായി ധനകാര്യ മന്ത്രാലയവും റിസർവ് ബാങ്കും തമ്മിൽ ചർച്ചകൾ നടത്തിയിരുന്നു.


എടിഎം കാർഡ് ലഭിച്ചാലും ഇപിഎഫ്ഒ വരിക്കാർക്ക് അവരുടെ മുഴുവൻ പിഎഫ് തുകയും പിൻവലിക്കാനാകില്ല. ഇതിന് പരിധി ഏർപ്പെടുത്തും. എന്നാൽ, ഈ പരിധിയിലുള്ള പണം പിൻവലിക്കുന്നതിന് ഇപിഎഫ്ഒയുടെ മുൻകൂർ അനുമതി വാങ്ങേണ്ടതില്ല. നിലവിൽ പണം പിൻവലിക്കുന്നതിന് ഇപിഎഫ്ഒയിൽ നിന്ന് അനുമതി ലഭിക്കണം.



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy


 

ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.