EPFO Big News: സാധാരണക്കാർക്ക് വൻ തിരിച്ചടി,  പിഎഫ്  അക്കൗണ്ട് പലിശ നിരക്ക് വെട്ടിക്കുറയ്ക്കാന്‍ തീരുമാനം.  


COMMERCIAL BREAK
SCROLL TO CONTINUE READING

പിഎഫ്  (PF) പലിശ നിരക്ക് 8.50% ത്തിൽ നിന്ന് 8.10% മായി കുറയ്ക്കാനാണ് തീരുമാനം.  1977-78 വർഷത്തിനു ശേഷമുള്ള ഏറ്റവും വലിയ വെട്ടിക്കുറവാണ് ഇത്. അതായത്  40 വർഷത്തിനുള്ളിലെ ഏറ്റവും കുറഞ്ഞ പലിശ നിരക്കാണ്  ഇത് എന്ന് സാരം. 1977-78 വര്‍ഷത്തില്‍   പ്രോവിഡന്‍റ് ഫണ്ടിന്‍റെ പലിശ നിരക്ക് 8% ആയിരുന്നു. 


2021-22 സാമ്പത്തിക വര്‍ഷം 8.1% പലിശ നല്‍കിയാല്‍ മതിയെന്നാണ് ഇപിഎഫ്ഒ യോഗത്തില്‍ ധാരണയായത്. ഈ തീരുമാനം PF അക്കൗണ്ട് ഉടമകളായ  ആറുകോടിയോളം ജീവനക്കാര്‍ക്ക് വലിയ തിരിച്ചടിയായിരിയ്ക്കുകയാണ്.


അസമിലെ ഗുവാഹട്ടിയില്‍ ചേര്‍ന്ന എംപ്ലോയീസ് പ്രൊവിഡന്‍റ  ഫണ്ടിന്‍റെ സെന്‍ട്രല്‍ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിന്‍റെ യോഗത്തിലാണ് ഈ തീരുമാനം. പലിശ നിരക്ക് സംബന്ധിച്ച  ശുപാര്‍ശയില്‍ കേന്ദ്ര ധനമന്ത്രാലയമാണ് അന്തിമ തീരുമാനമെടുക്കുക.


PF മുന്‍ വര്‍ഷങ്ങളിലെ പലിശ നിരക്ക് അറിയാം:- 


സാമ്പത്തിക വര്‍ഷം  2015 - 8.75% 


സാമ്പത്തിക വര്‍ഷം  2016 - 8.80% 


സാമ്പത്തിക വര്‍ഷം  2017 -8.65%


സാമ്പത്തിക വര്‍ഷം  2018 - 8.55%


സാമ്പത്തിക വര്‍ഷം  2019 - 8.65%


സാമ്പത്തിക വര്‍ഷം  2020 - 8.5%


സാമ്പത്തിക വര്‍ഷം  2021-8.5%


സാമ്പത്തിക വര്‍ഷം  2022 -8.10%


ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക.