Uttar Pradesh: ഉത്തര്‍ പ്രദേശില്‍ ഹര്‍ത്താലും സമരവും നിരോധിച്ചു, ESMA നടപ്പാക്കി യോഗി
ഇനി ശാന്തിയുടെ പാതയില്‍ ഉത്തര്‍ പ്രദേശ്, സംസ്ഥാനത്ത് ഹര്‍ത്താലും സമരവും നിരോധിച്ചുകൊണ്ട് അടുത്ത 6 മാസത്തേയ്ക്ക് ESMA നടപ്പാക്കി.
Lucknow: ഇനി ശാന്തിയുടെ പാതയില്‍ ഉത്തര്‍ പ്രദേശ്, സംസ്ഥാനത്ത് ഹര്‍ത്താലും സമരവും നിരോധിച്ചുകൊണ്ട് അടുത്ത 6 മാസത്തേയ്ക്ക് ESMA നടപ്പാക്കി.
ഉത്തർപ്രദേശിൽ എസ്മ-അവശ്യ സേവന പരിപാലന നിയമം (ESMA- Essential Services Maintenance Act) യോഗി സർക്കാർ നടപ്പാക്കി. ഈ നിയമം നടപ്പിലാക്കിയതോടെ അടുത്ത ആറ് മാസത്തേക്ക് യുപിയിൽ പണിമുടക്ക്, ഹര്‍ത്താല്‍ നിരോധനം നിലവില്‍ വന്നു. അഡീഷണൽ ചീഫ് സെക്രട്ടറി പേഴ്‌സണൽ ഡോ.ദേവേഷ് കുമാർ ചതുർവേദിയാണ് ഇത് സംബന്ധിച്ച് വിജ്ഞാപനം പുറപ്പെടുവിച്ചിരിക്കുന്നത്.
Also Read: Punjab | പഞ്ചാബിൽ മതനിന്ദ ആരോപിച്ച് വീണ്ടും ആൾക്കൂട്ട കൊലപാതകം
ESMA നിലവില്‍ വന്നതോടെ സമരം ചെയ്യുന്നവർക്കെതിരെ നിയമസംവിധാനമനുസരിച്ച് നടപടിയെടുക്കുമെന്നും വിജ്ഞാപനത്തില്‍ പറയുന്നു. മുന്‍പും ഉത്തര്‍ പ്രദേശില്‍ ESMA ചുമത്തിയിരുന്നു
കൊറോണ മഹാമാരിയുടെ സമയത്ത് 2020 നവംബർ 25 ന്, യുപി സർക്കാർ ESMA നടപ്പാക്കിയിരുന്നു. 6 മാസത്തേക്കായിരുന്നു ESMA നടപ്പാക്കിയത്. ഇക്കാലയളവില്‍ സംസ്ഥാനത്ത് യാതൊരു തരത്തിലുള്ള സമരഹര്‍ത്താലോ അനുവദിച്ചിരുന്നില്ല. തുടർന്ന് 2021 മെയ് മാസത്തിലും യുപി സർക്കാർ ആറ് മാസത്തേക്ക് ESMA നടപ്പാക്കിയിരുന്നു.
Also Read: Brother Marries Own Sister: സ്വന്തം സഹോദരിയെ വിവാഹം കഴിച്ച് സഹോദരന്‍, കാരണമറിഞ്ഞാല്‍ ഞെട്ടും.
കോവിഡിന്‍റെ പ്രശ്നങ്ങൾ കണക്കിലെടുത്താണ് യുപി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് ESMA നിയമം നടപ്പാക്കിയത്. കൊറോണ പ്രതിരോധവും വാക്സിനേഷൻ കാമ്പെയ്‌നും വേഗത്തിലാക്കുക എന്ന ലക്ഷ്യം മുന്‍നിര്‍ത്തിയാണ് സർക്കാർ ഈ നടപടി സ്വീകരിച്ചത്.
എന്താണ് എസ്മ നിയമം , (What is ESMA- Essential Services Maintenance Act?)
എസ്മ (ESMA) പ്രകാരം , അവശ്യ സേവനങ്ങളുമായി ബന്ധപ്പെട്ട സർക്കാർ ജീവനക്കാർക്ക് നിശ്ചിത സമയം വരെ ഒരു യാതൊരുതരത്തിലുള്ള പണിമുടക്കും നടത്താൻ കഴിയില്ല. ഏതെങ്കിലും ജീവനക്കാരൻ നിയമങ്ങൾ അവഗണിച്ചാൽ അവർക്കെതിരെ കർശന നടപടി സ്വീകരിക്കാന്‍ ഈ നിയമം മൂലം സാധിക്കും. ഈ നിയമം പണിമുടക്കും ഹര്‍ത്താലും നടത്തുന്ന ജീവനക്കാര്‍ക്ക് വേണ്ടിയാണ് നടപ്പാക്കിയത്. ഈ നിയമം നടപ്പാക്കുന്നതോടെ സംസ്ഥാനത്ത് ഹര്‍ത്താലും പണിമുടക്കും കര്‍ശനമായി നിരോധിക്കപ്പെടും. നിയമം നിലനില്‍ക്കുമ്പോള്‍ ഏതെങ്കിലും ജീവനക്കാരന്‍ പണിമുടക്കിലോ സമരത്തിലോ ഏര്‍പ്പെട്ടാല്‍ നിയമലംഘനത്തിന് വാറന്‍റില്ലാതെ സമരക്കാരെ അറസ്റ്റ് ചെയ്ത് നിയമനടപടി സ്വീകരിക്കാം...
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...