ന്യൂഡല്‍ഹി: നൂറു ജന്മമെടുത്താലും രാഹുലിന് രാഹുല്‍ സവര്‍ക്കര്‍ ആകാന്‍ കഴിയില്ലയെന്ന്‍ ബിജെപി വക്താവ് സാംപിത് പത്ര. 


COMMERCIAL BREAK
SCROLL TO CONTINUE READING

തന്‍റെ 'റേപ്പ് ഇന്‍ ഇന്ത്യ' പരാമര്‍ശത്തില്‍ മാപ്പുപറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ലയെന്ന രാഹുലിന്‍റെ പരാമര്‍ശത്തിന് ചുട്ടമറുപടിയാണ് ഇപ്പോള്‍ ബിജെപി വക്താവ് നല്‍കിയത്. 


രാഹുല്‍ ഗാന്ധി നൂറു ജന്മമെടുത്താലും രാഹുല്‍ സവര്‍ക്കറാകാന്‍ സാധിക്കില്ലെന്നും സവര്‍ക്കര്‍ വീരനായിരുന്നുവെന്നും രാജ്യസ്‌നേഹിയായിരുന്നെന്നും ബിജെപി വക്താവ് അഭിപ്രായപ്പെട്ടു.


ആര്‍ട്ടിക്കിള്‍ 370, വ്യോമാക്രമണം, സര്‍ജിക്കല്‍ സ്ട്രൈക്ക്, പൗരത്വ നിയമം എന്നീ വിഷയങ്ങളില്‍ രാഹുൽ ഗാന്ധി ഉപയോഗിച്ച ഭാഷ പാക്കിസ്ഥാന്‍റെ ഭാഷയാണെന്നും രാഹുലിന് ഒരിക്കലും വീര്‍ ആകാനോ സവര്‍ക്കറിനു തുല്യമാകാനോ കഴിയില്ലയെന്നും അദ്ദേഹം പറഞ്ഞു.


മേക്ക് ഇന്‍ ഇന്ത്യയെ റേപ്പ് ഇന്ത്യയുമായി താരതമ്യം ചെയ്തതിലൂടെ രാഹുല്‍ ലജ്ജയുടെയും അന്തസ്സിന്റെയും എല്ലാ പരിധികളും ലംഘിച്ചുവെന്നും ഒരു മനുഷ്യന് അല്‍പ്പമെങ്കിലും ലജ്ജ വേണമെന്നും സാംപിത് പത്ര പറഞ്ഞു.


വീര്‍ സവര്‍ക്കര്‍ ഒരു ഭീരുവാണെന്ന രാഹുലിന്‍റെ പ്രസ്താവനയെ ശിവസേന പിന്തുണയ്ക്കുമോ എന്നറിയാനാണു കാത്തിരിക്കുന്നതെന്നായിരുന്നു ബിജെപി ഐടി വിഭാഗം ഇന്‍ ചാര്‍ജായ അമിത് മാളവ്യ ട്വിറ്ററിലൂടെ പ്രതികരിച്ചത്. 


രാജ്യത്തെ സ്ത്രീകള്‍ക്കെതിരെ വര്‍ധിച്ചു വരുന്ന കുറ്റകൃത്യങ്ങളുടെ പശ്ചാത്തലത്തില്‍ താന്‍ നടത്തിയ റേപ്പ് ഇന്‍ ഇന്ത്യ പരാമര്‍ശത്തില്‍ തനിക്കെതിരെ ബിജെപി ഇന്നലെ സഭയില്‍ രംഗത്ത് വന്നിരുന്നുവെന്നും. 


പരാമര്‍ശത്തില്‍ താന്‍ മാപ്പ് പറയണം എന്നായിരുന്നു അവരുടെ ആവശ്യമെന്നും പറഞ്ഞ രാഹുല്‍ ഗാന്ധി മാപ്പ് പറയാന്‍ ഞാന്‍ രാഹുല്‍ സവര്‍ക്കറല്ല രാഹുല്‍ ഗാന്ധിയാണെന്നായിരുന്നു പരാമര്‍ശിച്ചത്.


മാത്രമല്ല ഇന്ത്യയിലെ ജനങ്ങളോട് മാപ്പ് പറയേണ്ടത് മോദിയും അമിത് ഷായുമാണെന്നും രാഹുല്‍ വിമര്‍ശിച്ചിരുന്നു.