EVM VVPAT: വിവിപാറ്റ് യൂണിറ്റ് സ്ഥാനാര്‍ത്ഥി സാക്ഷ്യപ്പെടുത്തണം; തിരഞ്ഞെടുപ്പ് കമ്മീഷൻ
വിവിപാറ്റ് യൂണിറ്റുകൾ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളവർ എഴുതി നൽകിയാൽ വോട്ടിംഗ് യന്ത്രം നിർമ്മിച്ച എൻജിനീയർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു.
ഡൽഹി: വിവിപാറ്റ് യൂണിറ്റുകളിൽ പുതിയ പ്രോട്ടോക്കോൾ നിർദ്ദേശവുമായി തെരഞ്ഞെടുപ്പ് കമ്മീഷൻ. ചിഹ്നം ലോഡ് ചെയ്ത വിവിപാറ്റ് യൂണിറ്റുകൾ സ്ഥാനാർത്ഥികളെ കൊണ്ട് സാക്ഷ്യപ്പെടുത്തണമെന്നും ഫലപ്രഖ്യാപനത്തിനുശേഷം വോട്ടിംഗ് യന്ത്രത്തിനൊപ്പം 45 ദിവസം വിവിപാറ്റ് യൂണിറ്റുകളും സ്ട്രോങ്ങ് റൂമിൽ സൂക്ഷിക്കണം എന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. പുതിയ പ്രോട്ടോകോൾ പ്രകാരം സ്ഥാനാർത്ഥിയോ പ്രതിനിധിയോ വിവിപാറ്റ് സാക്ഷ്യപ്പെടുത്തണമെന്നാണ് വ്യവസ്ഥ.
വിവിപാറ്റ് യൂണിറ്റുകൾ പരിശോധിക്കണമെന്ന് തെരഞ്ഞെടുപ്പിൽ രണ്ടും മൂന്നും സ്ഥാനത്തുള്ളവർ എഴുതി നൽകിയാൽ വോട്ടിംഗ് യന്ത്രം നിർമ്മിച്ച എൻജിനീയർമാർ പരിശോധിച്ചു സാക്ഷ്യപ്പെടുത്തണമെന്ന് തിരഞ്ഞെടുപ്പ് കമ്മീഷൻ അറിയിച്ചു. കൂടാതെ ഏതെങ്കിലും ബൂത്തിലെ വോട്ടിംഗ് യന്ത്രം തിരിച്ചറിയുന്നതിന് വേണ്ടി സ്ഥാനാർത്ഥിയുടെ ക്രമനമ്പറും സീരിയൽ നമ്പറുമായി ഒത്തു നോക്കണമെന്നും തിരഞ്ഞെടുപ്പ് കമ്മീഷൻ വ്യക്തമാക്കിയിട്ടുണ്ട്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEE MALAYALAM App ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ... ios Link - https://apple.co/3hEw2hy
ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ X (Twitter), Facebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക. ഏറ്റവും പുതിയ വാര്‍ത്തകൾക്കും വിശേഷങ്ങൾക്കുമായി സീ മലയാളം ന്യൂസ് ടെലഗ്രാം ചാനല്‍ സബ്‌സ്‌ക്രൈബ് ചെയ്യൂ. അപ്ഡേറ്റുകൾ അറിയാൻ സീ മലയാളം ന്യൂസ് വാട്സാപ്പ് ചാനൽ സബ്‌സ്‌ക്രൈബ് ചെയ്യൂ. നിങ്ങളുടെ പിൻകോഡിലെ പുതിയ വാർത്തകളും വിശേഷങ്ങളും ഉടൻ അറിയാം. ഡൗൺലോഡ് ചെയ്യൂ പിൻന്യൂസ്.