Gujarat Assembly Polls 2022: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന്‍റെ  ആദ്യഘട്ടത്തിന് ഏതാനും ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ, മുൻ ബിജെപി മന്ത്രിയും മുതിർന്ന നേതാവുമായ ജയ് നാരായൺ വ്യാസ് കോണ്‍ഗ്രസില്‍ ചേര്‍ന്നു. അദ്ദേഹത്തോടൊപ്പം മകന്‍ സമീർ വ്യാസും കോണ്‍ഗ്രസില്‍ ചേരുകയുണ്ടായി.


COMMERCIAL BREAK
SCROLL TO CONTINUE READING

അച്ഛനും മകനും ഈ മാസം ആദ്യം ബിജെപിയില്‍ നിന്നും രാജി വച്ചിരുന്നു. നവംബർ 5 നാണ്  ഇരുവരും ബിജെപിയിൽ നിന്ന് രാജിവച്ചത്. അഹമ്മദാബാദിൽ കോൺഗ്രസ് ആസ്ഥാനമായ രാജീവ് ഗാന്ധിഭവനിൽ  പാര്‍ട്ടി അദ്ധ്യക്ഷന്‍ മല്ലികാർജുൻ ഖാർഗെ 75കാരനായ വ്യാസിനെ പാർട്ടിയിലേയ്ക്ക് സ്വാഗതം ചെയ്തു. ചടങ്ങില്‍ രാജസ്ഥാൻ മുഖ്യമന്ത്രിയും മുതിര്‍ന്ന കോൺഗ്രസ് നേതാവുമായ അശോക് ഗെഹ്ലോട്ടും പങ്കെടുത്തിരുന്നു. 


Also Read:  Delhi Pandav Nagar Murder: ഭര്‍ത്താവിനെ കൊന്ന് കഷണങ്ങളാക്കി ഭാര്യ, സഹായത്തിന് മകനും, ഞെട്ടിക്കുന്ന സംഭവം തലസ്ഥാനത്ത്


മുതിര്‍ന്ന നേതാവായിരുന്നിട്ടുകൂടി തനിക്ക്  "കാവി പാര്‍ട്ടി" യില്‍ ഒരു പരാതിക്കാരനായി നില കൊള്ളേണ്ട അവസ്ഥയായിരുന്നു എന്നാണ് കോണ്‍ഗ്രസില്‍ ചേര്‍ന്നശേഷം അദ്ദേഹം അഭിപ്രായപ്പെട്ടത്.  2007 മുതല്‍ 2012 വരെ അദ്ദേഹം ഗുജറാത്ത് സർക്കാരിൽ മന്ത്രിയായിരുന്നു. 


Also Read:  Baba Ram Dev Controversy: വസ്ത്രം ധരിച്ചില്ലെങ്കിലും സ്ത്രീകൾ സുന്ദരികളാണെന്ന് രാംദേവ്,  വിവാദമായപ്പോള്‍ മാപ്പപേക്ഷിച്ച് തടിതപ്പി


അതേസമയം, കോണ്‍ഗ്രസില്‍ എത്തിയതേ, BJP യ്ക്കെതിരെ വിമര്‍ശനങ്ങളുടെ നീണ്ട നിരയാണ് വ്യാസ് പുറത്തെടുത്തത്. തന്നെ കോൺഗ്രസിൽ ഉൾപ്പെടുത്തിയതിന് ഖാർഗെയ്ക്കും ഗെലോട്ടിനും നന്ദി പറഞ്ഞ അദ്ദേഹം  നർമ്മദ ഉൾപ്പെടെ ഗുജറാത്തിലെ എല്ലാ ജലസേചന പദ്ധതികളും 1960 കൾക്ക് മുമ്പ്  അതായത് കോണ്‍ഗ്രസ് ഭരണകാലത്ത് ആസൂത്രണം ചെയ്തതാണ് എന്ന് അവകാശപ്പെട്ടു. 
 
അതേസമയം,, ബിജെപി നേതാക്കളെ ആരെയും പേരെടുത്തു പറയാതെ 32 വര്‍ഷമായി തന്‍റെ ഭവനമായിരുന്ന പാര്‍ട്ടി ഉപേക്ഷിക്കേണ്ടി വന്നതില്‍ തനിക്ക് ഖേദമുണ്ട് എന്നും അദ്ദേഹം പറഞ്ഞു. കാവി പാർട്ടിക്ക് രണ്ട് വന്‍ "ആൽമരങ്ങൾ" ഉണ്ട്. അത് മറ്റൊരു നേതാവിനെയും വളരാൻ അനുവദിക്കില്ല. "ഒരു ആൽമരം അവിടെ വലുതാകുന്നത് ഞാൻ കാണുകയായിരുന്നു, ആൽമരത്തിന് കീഴിൽ ഒന്നും വളരുന്നില്ലെന്ന് നിങ്ങൾക്കറിയാം. ആദ്യത്തേതിലേക്ക് ഒരു ആൽമരം കൂടി ചേർന്നു", അദ്ദേഹം പറഞ്ഞു. 


കോൺഗ്രസിന്‍റെ സിറ്റിംഗ് എം.എൽ.എ ചന്ദൻജി താക്കൂർ മത്സരിക്കുന്ന പടാൻ ജില്ലയിലെ സിദ്ധ്പൂർ സീറ്റിൽ വ്യാസിന്‍റെ ആഗമനം കോൺഗ്രസിന് സഹായമാകുമെന്നാണ് കണക്കുകൂട്ടല്‍. 


ഡിസംബർ 1, 5 തീയതികളില്‍ രണ്ടു ഘട്ടങ്ങളായാണ്  182 അംഗ ഗുജറാത്ത് നിയമസഭയിലേക്കുള്ള തിരഞ്ഞെടുപ്പ് നടക്കുക.  ഡിസംബർ 8 ന് വോട്ടെണ്ണല്‍ നടക്കും   



 



ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്...  മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...


android Link - https://bit.ly/3b0IeqA


ഞങ്ങളുടെ സോഷ്യൽ മീഡിയ പേജുകൾ സബ്‌സ്‌ക്രൈബ് ചെയ്യാൻ TwitterFacebook ലിങ്കുകളിൽ ക്ലിക്കുചെയ്യുക