Gujarat: ഹാർദിക് പട്ടേൽ ബിജെപിയിലേയ്ക്ക്, ജൂണ്‍ 2 ന് അംഗത്വമെടുക്കും
ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിനോട് വിട പറഞ്ഞ പാട്ടീല്‍ സമുദായ നേതാവായ ഹാർദിക് പട്ടേൽ ഉടന്‍ ബിജെപിയില്‍ ചേരും.
Gujarat: ഗുജറാത്ത് നിയമസഭാ തിരഞ്ഞെടുപ്പിന് വെറും മാസങ്ങള്‍ മാത്രം ശേഷിക്കേ കോണ്‍ഗ്രസിനോട് വിട പറഞ്ഞ പാട്ടീല്‍ സമുദായ നേതാവായ ഹാർദിക് പട്ടേൽ ഉടന്‍ ബിജെപിയില്‍ ചേരും.
റിപ്പോര്‍ട്ട് അനുസരിച്ച് ജൂണ്‍ 2ന് അദ്ദേഹം BJPയില്‍ അംഗമാകും. വ്യാഴാഴ്ച ഗുജറാത്ത് ഭരണകക്ഷി ആസ്ഥാനത്ത് നടക്കുന്ന ചടങ്ങിൽ ഗുജറാത്ത് മുഖ്യമന്ത്രി ഭൂപേന്ദ്ര പട്ടേല്‍, ബിജെപി ഗുജറാത്ത് സംസ്ഥാന അദ്ധ്യക്ഷന്‍ സി.ആര്‍ പാട്ടീല്‍ മറ്റ് മുതിര്‍ന്ന നേതാക്കള്‍ മന്ത്രിമാര്‍, കേന്ദ്ര നേതാക്കള്‍ തുടങ്ങിയവര്‍ സംബന്ധിക്കുമെന്നാണ് സൂചന.
Also Read: Gujarat Congress: കോൺഗ്രസിന് കനത്ത തിരിച്ചടി നൽകി ഹാർദിക് പട്ടേൽ രാജിവച്ചു
അതേസമയം, കോണ്‍ഗ്രസ് വിടുന്നതിന് മാസങ്ങള്‍ക്ക് മുന്‍പേതന്നെ ഹാർദിക് പട്ടേൽ ബിജെപിയുമായി ചര്‍ച്ചകള്‍ നടത്തിവരികയായിരുന്നുവെന്നും റിപ്പോര്‍ട്ട് ഉണ്ട്.
കോണ്‍ഗ്രസ് വിട്ടതിന് ശേഷം ബിജെപിയിലോ ആംആദ്മി പാര്‍ട്ടിയിലോ ചേരുന്നത് നിഷേധിച്ചിരുന്ന അദ്ദേഹം ജനപ്രിയ പഞ്ചാബി ഗായകൻ സിദ്ദു മൂസെവാലയുടെ കൊലപാതകത്തിൽ ആം ആദ്മി പാർട്ടിയെ കടന്നാക്രമിച്ചിരുന്നു. ഇതോടെ അദ്ദേഹം ആം ആദ്മി പാര്‍ട്ടിയില്‍ ചേരില്ല എന്ന കാര്യം ഏതാണ്ടുറപ്പയിരുന്നു.
Also Read: Hardik Patel: കോണ്‍ഗ്രസ് ഏറ്റവും വലിയ 'ജാതിമത പാർട്ടി', കടുത്ത വിമര്‍ശനവുമായി ഹാര്‍ദിക് പട്ടേല്‍
എന്നാല്‍, അടുത്തിടെ BJPയെ പ്രശംസിച്ച് നടത്തിയ പരാമര്‍ശങ്ങള്‍ ഹാർദിക് പട്ടേൽ പാര്‍ട്ടിയില്‍ ചേരുമോ എന്ന സംശയത്തിന് ആക്കം കൂട്ടി. ബിജെപിയുടെ "തീരുമാനം എടുക്കുന്ന" നേതൃത്വത്തെ പ്രശംസിച്ച അദ്ദേഹം അത്തരം നടപടികൾ സ്വീകരിക്കാനുള്ള ശക്തിയും കഴിവും അവര്‍ക്കുണ്ട് എന്ന കാര്യം അംഗീകരിക്കണമെന്നും പറഞ്ഞിരുന്നു. ഈ പരാമര്‍ശത്തോടെ ഇതോടെ ഹാർദിക് പട്ടേൽ ബിജെപി ല്‍ ചേരുമെന്ന സംശയത്തിന് ബലം വച്ചു.
കഴിഞ്ഞ 18നാണ് കോൺഗ്രസിന് കനത്ത തിരിച്ചടി നല്‍കി ഗുജറാത്ത് കോൺഗ്രസ് വർക്കിംഗ് പ്രസിഡന്‍റ് ആയിരുന്ന ഹാർദിക് പട്ടേൽ പാർട്ടിയിൽ നിന്ന് രാജിവച്ചത്.
കോൺഗ്രസിനെ ശരിയായ ദിശയിലേക്ക് നയിക്കാൻ നിരവധി ശ്രമങ്ങൾ നടത്തിയിട്ടും, പാർട്ടി രാജ്യത്തിന്‍റെയും നമ്മുടെ സമൂഹത്തിന്‍റെയും താൽപ്പര്യങ്ങൾക്ക് വിരുദ്ധമായി നിരന്തരം പ്രവർത്തിക്കുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തിയിരുന്നു.
ഗുജറാത്ത് നിയമസഭാ. തിരഞ്ഞെടുപ്പിന് മുന്‍പായി സംസ്ഥാനത്തെ ശക്തനായ പാട്ടീല്‍ സമുദായ നേതാവ് ബിജെപിയില്‍ ചേരുന്നതോടെ നിയമസഭ തിരഞ്ഞെടുപ്പ് സംബന്ധിച്ചുള്ള അദ്ദേഹത്തിന്‍റെ പ്രവചനം ഫലിക്കും എന്നുള്ള വിലയിരുത്തലുകളാണ് ഇപ്പോള്‍ രാഷ്രീയ നിരീക്ഷകര്‍ നടത്തുന്നത്.
ഏറ്റവും പുതിയ വാർത്തകൾ ഇനി നിങ്ങളുടെ കൈകളിലേക്ക്... മലയാളത്തിന് പുറമെ ഹിന്ദി, തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളില്‍ വാര്‍ത്തകള്‍ ലഭ്യമാണ്. ZEEHindustanApp ഡൗൺലോഡ് ചെയ്യുന്നതിന് താഴെ കാണുന്ന ലിങ്കിൽ ക്ലിക്കു ചെയ്യൂ...